മുഖവുര

താഴെ പറയുന്ന വിഷയങ്ങള്‍ ഈ ഡോക്യുമെന്‍റില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു:

  • ഇന്‍സ്റ്റലേഷന്‍-സംബന്ധിച്ച കുറിപ്പുകള്‍

  • പരിഷ്കാരങ്ങള്‍

  • ഡ്റൈവറ്‍ പരിഷ്കാരങ്ങള്‍

  • കേറ്‍ണല്‍ സംബന്ധിച്ചുളള പരിഷ്കാരങ്ങള്‍

  • മറ്റ് പരിഷ്കാരങ്ങള്‍

  • ടെക്നോളജി പ്രിവ്യൂ

  • പരിഹരിക്കപ്പെട്ട പ്രശ്നങ്ങള്‍

  • പരിചിതമായ പ്രശ്നങ്ങള്‍

Red Hat Enterprise Linux 5 സംബന്ധിച്ചുളള ഏറ്റവും പുതിയ വിവരങ്ങള്‍ റിലീസ് നോട്ടുകളുടെ ഈ വേറ്‍ഷനില്‍ ലഭ്യമല്ല. ഇതിനായി, താഴെ പറയുന്ന URL പരിശോധിക്കുക :

http://www.redhat.com/docs/manuals/enterprise/RHEL-5-manual/index.html

ഇന്‍സ്റ്റലേഷന്‍-സംബന്ധിച്ച കുറിപ്പുകള്‍

Red Hat Enterprise Linux 5.1 ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായുളള വിവരങ്ങളും Anaconda ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമും ആണ് ഈഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള Red Hat Enterprise Linux 5പരിഷ്കരിക്കുന്നതിനായി, മാറ്റം വന്നിരിക്കുന്ന പാക്കേജുകള്‍ പുതുക്കുന്നതിന് Red Hat നെറ്റ്‌വറ്‍ക്ക് ഉപയോഗിക്കുക.

Red Hat Enterprise Linux 5.1-നുള്ള ഒരു പുതിയ ഇന്‍സ്റ്റലേഷന്‍ അല്ലെങ്കില്‍ Red Hat Enterprise Linux 5-ന്‍റെ ഏറ്റവും പുതിയ പുതുക്കിയ ലക്കത്തില്‍ നിന്നും Red Hat Enterprise Linux 5.1-ലേക്ക് പരിഷ്കരിക്കുന്നതിനായി നിങ്ങള്‍ക്ക് Anaconda ഉപയോഗിക്കാവുന്നതാണ്.

  • Red Hat Enterprise Linux 5-ന്‍റെ CD-ROM-കളിലുളള വിവരങ്ങള്‍ (ഉദാഹരണത്തിന്, നെറ്റ്‌വറ്‍ക്ക്- ബെയ്സ്ഡ് ഇന്‍സ്റ്റലേഷനുളള തയ്യാറെടുപ്പ്) ആണ് നിങ്ങള്‍ പകര്‍ത്തുന്നതെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റമിന് മാത്രം ഉളള CD-ROM-കള്‍ ആണ് അവ എന്നുറപ്പ് വരുത്തുക. Supplementary CD-ROM-കള്‍ അല്ലെങ്കില്‍ മറ്റ് ലേയേര്‍ഡ് പ്രൊഡക്റ്റുകളുടെ CD-ROM-കള്‍ പകര്‍ത്താതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്, കാരണം Anaconda-യുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫയലുകള്‍ ഇവ മാറ്റി എഴുതുന്നു.

    Red Hat Enterprise Linux 5.1 ഇന്‍സ്റ്റോള്‍ ചെയ്തതിന് ശേഷം മാത്റമേ Supplementary CD-ROM-ഉം മറ്റ് ലേയേറ്‍ഡ് പ്റൊഡക്ട് CD-ROM-ഉം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പാടുള്ളൂ.

  • ഒരു പൂറ്‍ണ്ണ വിര്‍ച്ച്വലൈസ്ഡ് ഗസ്റ്റില്‍ Red Hat Enterprise Linux 5.1 ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, kernel-xen കേറ്‍ണല്‍ ഉപയോഗിക്കുവാന്‍പാടില്ല. ഇത് നിങ്ങളുടെ സിസ്റ്റം തടസ്സപ്പെടുത്തുന്നതാണ്.

    ഒരു പൂറ്‍ണ്ണ വിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റില്‍ Red Hat Enterprise Linux 5.1 ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി നിങ്ങള്‍ ഇന്‍സ്റ്റലേഷന്‍ നംബറ്‍ ഉപയോഗിക്കുന്നു എങ്കില്‍, ഇന്‍സ്റ്റലേഷന്‍ നടക്കുമ്പോള്‍ വിറ്‍ച്ച്വലൈസേഷന്‍ പാക്കേജ് തിരഞ്ഞെടുക്കാതിരിക്കാന്‍ പ്റത്യേകം ശ്റദ്ധിക്കേണ്ടതാകുന്നു. കാരണം, വിറ്‍ച്ച്വലൈസേഷന്‍പാക്കേജ് ഗ്റൂപ്പ് kernel-xen കേറ്‍ണലും ഇന്‍സ്റ്റോള്‍ ചെയ്യുന്നു.

    പക്ഷേ, പാരാവിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റുകളെ ഇത് ബാധിക്കുന്നതല്ല. ഈ ഗസ്റ്റുകള്‍ എപ്പോളും kernel-xen കേറ്‍ണല്‍ ഉപയോഗിക്കുന്നു.

  • Red Hat Enterprise Linux 5-ല്‍ നിന്നും 5.1-ലേക്ക് പരിഷ്കരിക്കുമ്പോള്‍ നിങ്ങള്‍ വിറ്‍ച്ച്വലൈസ്ഡ് കേറ്‍ണല്‍ ഉപയോഗിക്കുന്നു എങ്കില്‍, ഈ പ്റക്റിയ പൂറ്‍ത്തിയാക്കിയ ശേഷം റീബൂട്ട് ചെയ്യേണ്ടതാകുന്നു.

    Red Hat Enterprise Linux 5, 5.1 എന്നിവയുടെ ഹൈപ്പറ്‍വൈസറുകള്‍ ABI-കോംപാറ്റിബിള്‍ അല്ല. പരിഷ്കാരങ്ങള്‍ നടക്കുമ്പോള്‍ റീബൂട്ട് ചെയ്തില്ല എങ്കില്‍, പുതുക്കിയ വിറ്‍ച്ച്വലൈസേഷന്‍ RPM-കള്‍ പ്റവറ്‍ത്തനത്തിലുള്ള കേറ്‍ണലുമായി പൊരുത്തപ്പെടുന്നതല്ല.

iSCSI സോഫ്റ്റ്‌വെയറ്‍ ഇനിഷ്യേറ്ററിനുളള ഇന്‍സ്റ്റലേഷന്‍ / ബൂട്ട് (open-iscsi)

iSCSI ഇന്‍സ്റ്റലേഷനും ബൂട്ടും Red Hat Enterprise Linux 5-ല്‍ ഒരു ടെക്നോളജി പ്റിവ്യൂ ആയാണ് ആദ്യം നിലവില്‍ വന്നത്. ഇപ്പോള്‍, ചില വ്യവസ്ഥകളോടെ ഇതിന് പൂറ്‍ണ്ണ പിന്തുണ നല്‍കുന്നു, അവ താഴെ പറയുന്നു.

ഇവയ്ക്ക് മൂന്ന് ക്റമികരണങ്ങള്‍ ലഭ്യമാണ്. അവ താഴെയുള്ളത് ആശ്റയിച്ചിരിക്കുന്നു:

  • നിങ്ങള്‍ ഒരു iSCSI ഇനിഷ്യേറ്ററ്‍ ഉപയോഗിക്കുന്നു (QLogic qla4xxx പോലുള്ളത്)

  • iSCSI-യ്ക്കുള്ള ഫേംവെയറ്‍ ബൂട്ട് പിന്തുണയുള്ള സിസ്റ്റമില്‍ open-iscsi ഇനിഷ്യേറ്ററ്‍ ഉപയോഗിക്കുന്നു (iSCSI ബൂട്ട് ഫേംവെയര്‍ പോലുള്ളവ, അല്ലെങ്കില്‍ iSCSI ബൂട്ട് കേപബിളിറ്റിയുള്ള ഓപ്പണ്‍ ഫേംവെയറിന്‍റെ ലക്കം)

  • iSCSI-യ്ക്കുള്ള ഫേംവെയറ്‍ ബൂട്ട് പിന്തുണയില്ലാത്ത സിസ്റ്റമില്‍ open-iscsi ഉപയോഗിക്കുന്നു

നിങ്ങള്‍ ഒരു ഹാറ്‍ഡ്‌വെയറ്‍ iSCSI ഇനിഷ്യേറ്ററ്‍ ഉപയോഗിക്കുന്നു

നിങ്ങള്‍ ഒരു ഹാറ്‍ഡ്‌വെയര്‍ iSCSI ഇനീഷ്യേറ്ററ്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍, റിമോട്ട് സ്റ്റോറേജിലേക്ക് പ്റവേശിക്കുന്നതിന് ആവശ്യമായ IP വിലാസവും മറ്റ് പരാമീറ്ററുകളും നല്‍കുന്നതിനായി നിങ്ങള്‍ക്ക് കാറ്‍ഡിന്രെ BIOS ക്റമികരണം ഉപയോഗിക്കാവുന്നതാണ്. റിമോട്ട് സ്റ്റോറേജിനുള്ള ലോജിക്കല്‍ യൂണിറ്റുകള്‍ നിങ്ങള്‍ക്ക് നിലവാരമുള്ള sd ഡിവൈസുകളായി Anaconda-യില്‍ ലഭ്യമാകുന്നു. ഇതിന് കൂടുതലായി ഒരു ക്റമികരണങ്ങളും ആവശ്യമില്ല.

റിമോട്ട് സ്റ്റോറേജ് സര്‍വറ്‍ ക്റമികരിക്കുന്നതിനായി നിങ്ങള്‍ക്ക് ഇനിഷ്യേറ്ററിന്രെ അംഗീകൃത നാമം (IQN) വേണമെങ്കില്‍, ഇന്‍സ്റ്റലേഷന്‍ സമയത്ത് താഴെ പറഞ്ഞിരിക്കുന്നപോലെ ചെയ്യുക:

  1. ഇന്‍സ്റ്റലേഷനായി ഏത് ഡിസ്ക് ഡ്റൈവുകള്‍ തിരഞ്ഞെടുക്കണം എന്ന് കാണിക്കുന്ന ഇന്‍സ്റ്റോളറ്‍ പേജിലേക്ക് പോകുക.

  2. കൂടുതല്‍ സ്റ്റോറേജ് ക്റമികരണം എന്നതില്‍ ക്ളിക്ക് ചെയ്യുക.

  3. iSCSI ടാര്‍ഗെറ്റ് ചേറ്‍ക്കുക എന്നതില്‍ ക്ളിക്ക് ചെയ്യുക.

  4. ആ സ്ക്രീനില്‍ iSCSI IQN കാണിക്കുന്നതാണ്.

iSCSI-യ്ക്കുള്ള ഫേംവെയറ്‍ ബൂട്ട് പിന്തുണയുള്ള സിസ്റ്റമില്‍ open-iscsi ഉപയോഗിക്കുന്നു

നിങ്ങള്‍ iSCSI-യ്ക്കുള്ള ഫേംവെയറ്‍ ബൂട്ട് പിന്തുണയുള്ള സിസ്റ്റമില്‍ open-iscsi സോഫ്റ്റ്‌വെയറ്‍ ഇനിഷ്യേറ്ററ്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍, റിമോട്ട് സ്റ്റോറേജിലേക്ക് പ്റവേശിക്കുന്നതിന് ആവശ്യമായ IP വിലാസവും മറ്റ് പരാമീറ്ററുകളും നല്‍കുന്നതിനായി ഫേംവയറിന്റെ ക്റമികരണ യൂട്ടിലിറ്റി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് റിമോട്ട് iSCSI സ്റ്റോറേജില്‍ നിന്നും സിസ്റ്റം ബൂട്ട് ചെയ്യുന്നതിനായി നിങ്ങളെ സഹായിക്കുന്നു.

നിലവില്‍, ഫേംവയറിലുള്ള iSCSI വിവരങ്ങള്‍ Anaconda ലഭ്യമാക്കുന്നില്ല. പകരം, നിങ്ങള്‍ സ്വയം ഇന്‍സ്റ്റലേഷന്രെ സമയത്ത് ടാര്‍ഗറ്റ് IP വിലാസം നല്‍കേണ്ടതാകുന്നു. ഇതിനായി, മുകളില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഇനീഷ്യേറ്ററിന്രെ N ലഭ്യമാക്കുക. അതിന് ശേഷം, Afഇനീഷ്യേറ്ററ്‍ IQN കാണിച്ചിരിക്കുന്ന ഇന്‍സ്റ്റോളറിന്രെ അതേ പേജില്‍ iSCSI-യുടെ വിലാസം നല്‍കുക.

iSCSI ടാര്‍ഗറ്റിന്റെ IP വിലാസം നിങ്ങള്‍ നല്‍കിയ ശേഷം, iSCSI ടാര്‍ഗറ്റിലുള്ള ലോജിക്കല്‍ യൂണിറ്റുകള്‍ ഇന്‍സ്റ്റലേഷനായി ലഭ്യമാകുന്നതാണ്. ഇനിയിപ്പോള്‍, iSCSI ടാര്‍ഗറ്റിന്റെ IQN, IP വിലാസം എന്നിവ Anaconda ഉണ്ടാക്കിയinitrd ലഭ്യമാക്കുന്നതാണ്.

ഭാവിയില്‍, iSCSI ടാര്‍ഗറ്റിന്റെ IQN അല്ലെങ്കില്‍ IP വിലാസം മാറിയിട്ടുണ്ടെങ്കില്‍, ഓരോ ഇനീഷ്യേറ്ററിലുള്ള iBFT അല്ലെങ്കില്‍ ഓപ്പണ്‍ ഫേംവര്‍ സെറ്റപ്പ് യൂട്ടിലിറ്റി നല്‍കി അവയുടെ പരാമീറ്ററുകളും മാറ്റുക. ശേഷം, താഴെ കാണിച്ചിരിക്കുന്ന പോലെ ഓരോ ഇനീഷ്യേറ്ററിനുള്ള initrd-യില്‍ (iSCSI സ്റ്റോറേജിലുള്ള) മാറ്റം വരുത്തുക:

  1. gunzip ഉപയോഗിച്ച് initrd വികസിപ്പിക്കുക.

  2. cpio -i കമാന്‍ഡ് ഉപയോഗിച്ച് അണ്‍പാക്ക് ചെയ്യുക.

  3. init ഫയലില്‍ iscsistartup എന്ന സ്ട്രിങ് ഉള്ള വരി തിരയുക. ഈ വരിയില്‍ iSCSI ടാര്‍ഗറ്റിനുള്ള IQN, IP വിലാസം എന്നിവയും അടങ്ങുന്നു; ഇവിടെയാണ് പുതിയ IQN, IP വിലാസം നല്‍കേണ്ടത്.

  4. cpio -o കമാന്‍ഡ് ഉപയോഗിച്ച് initrd വീണ്ടും പാക്ക് ചെയ്യുക.

  5. gunzip ഉപയോഗിച്ച് initrd വീണ്ടും കംപ്റസ്സ് ചെയ്യുക.

ഓപ്പറേറ്റിങ് സിസ്റ്റം ഓപ്പണ്‍ ഫേംവയര്‍ / iBFT ഫേംവയറിലുള്ള iSCSI വിവരങ്ങള്‍ലഭ്യമാക്കുന്ന സംവിധാനം ഭാവി ലക്കങ്ങളില്‍ ഉള്‍പ്പെടുന്നതിനായി തയ്യാറാക്കപ്പെടുന്നു. ഇത് ലഭ്യമായാല്‍, iSCSI ടാര്‍ഗറ്റിന്റെ IP വിലാസം അല്ലെങ്കില്‍ IQN മാറ്റുമ്പോള്‍ ഓരോ ഇനീഷ്യേറ്ററിനും ഉള്ള initrd-യില്‍ (iSCSI സ്റ്റോറേജിലുള്ളവ) മാറ്റം വരുത്തേണ്ടതില്ല.

iSCSI-യ്ക്കുള്ള ഫേംവെയറ്‍ ബൂട്ട് പിന്തുണ ഇല്ലാത്ത സിസ്റ്റമില്‍ open-iscsi ഉപയോഗിക്കുന്നു

iSCSI-നുള്ള ഫേംവെയറ്‍ ബൂട്ട് പിന്തുണ ലഭ്യമല്ലാത്ത സിസ്റ്റമില്‍ open-iscsi സോഫ്റ്റ്‌വെയറ്‍ ഇനീഷ്യേറ്ററ്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍, ഒരു നെറ്റ്‌വറ്‍ക്ക് ബൂട്ട് (PXE/tftp പോലുള്ളവ) ഉപയോഗിക്കുക. ഇങ്ങനെയുള്ളപ്പോള്‍, iSCSI-ന്റെ ഇനീഷ്യേറ്ററ്‍ IQN, IP വിലാസം എന്നിവ മുമ്പ് നിറ്‍ദ്ദേശിച്ചപോലെ ലഭ്യമാക്കുക. പൂറ്‍ത്തിയാക്കിയ ശേഷം, നെറ്റ്‌വറ്‍ക്ക് ബൂട്ട് സറ്‍വറിലേക്ക് initrd പകറ്‍ത്തി നെറ്റ്‌വറ്‍ക്ക് ബൂട്ടിനുള്ള സിസ്റ്റം ക്റമികരിക്കുക.

അതുപോലെ, iSCSI ടാറ്‍ഗറ്റിന്റെ IP വിലാസം അല്ലെങ്കില്‍ IQN-ല്‍ മാറ്റം വരുത്തിയിട്ടുണ്ട് എങ്കില്‍ അതനുസരിച്ച് initrd മാറ്റേണ്ടതാകുന്നു. ഇങ്ങനെ ചെയ്യുന്നതിനായി, ഓരോ ഇനീഷ്യേറ്ററിനുമുള്ള initrd-യില്‍ മാറ്റം വരുത്തുന്നതിനായി മുമ്പ് പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുക.

ലഭ്യമായ പരിഷ്കാരങ്ങള്‍

EXT3 വറ്‍ദ്ധനവ്

EXT3-യുടെ ഏറ്റവും കൂടുതല്‍ വ്യാപ്തി 16TB (8TB-യില്‍ നിന്നും കൂടിയിരിക്കുന്നു). ഈ സവിശേഷത Red Hat Enterprise Linux 5-ല്‍ ഒരു ടെക്നോളജി പ്റിവ്യൂ ആയാണ് ആദ്യം നിലവില്‍ വന്നത്, ഈ റിലീസില്‍ ഇതിന് പൂറ്‍ണ്ണ പിന്തുണ ലഭ്യമാണ്.

yum-security

ഇപ്പോള്‍ yum സെക്യൂരിറ്റി പരിഷ്കാരങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മാത്റം ഉപയോഗിക്കുവാന്‍ സാധ്യമാകുന്നു. ഇതിനായി yum-security പ്ളഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്ത് താഴെ നല്‍കിയിരിക്കുന്ന കമാന്‍ഡ് പ്റവറ്‍ത്തിപ്പിക്കുക:

yum update --security

Anaconda ലെയറ്‍ 2 മോഡ് പുരോഗതി
ഒരു റിസോഴ്സ് മാത്റമായി വീണ്ടും ആരംഭിക്കുന്നു

പേരന്റ് സറ്‍വീസിനെ തടസ്സപ്പെടുത്താതെ അതിന്റെ റിസോഴ്സ് വീണ്ടും ആരംഭിക്കുവാന്‍ ഇപ്പോള്‍ സാധ്യമാകുന്നു. ഒരു റിസോഴ്സ് മറ്റൊന്നിനേയും ആശ്റയിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്നതിനായി __independent_subtree="1" ആട്രിബ്യൂട്ട് ഉപയോഗിച്ച് പ്റവറ്‍ത്തിച്ചുകൊണ്ടിരിക്കുന്ന നോഡില്‍ /etc/cluster/cluster.conf -ല്‍ ഇത് ക്റമികരിക്കാവുന്നതാണ്.

ഉദാഹരണത്തിന്:

<service name="example">
        <fs name="One" __independent_subtree="1" ...>
                <nfsexport ...>
                        <nfsclient .../>
                </nfsexport>
        </fs>
        <fs name="Two" ...>
                <nfsexport ...>
                        <nfsclient .../>
                </nfsexport>
                <script name="Database" .../>
        </fs>
        <ip/>
</service>

ഇവിടെ, രണ്ട് ഫയല്‍ സിസ്റ്റം റിസോഴ്സുകള്‍ ഉപയോഗിക്കുന്നു: ഒന്ന്,രണ്ട്. അഥവാഒന്ന് പരാജയപ്പെട്ടാല്‍, രണ്ട് തടസ്സപ്പെടുത്താതെ അത് വീണ്ടും ആരംഭിക്കുവാന്‍ സാധ്യമാണ്. പക്ഷേ രണ്ട് പരാജയപ്പെട്ടാല്‍, എല്ലാ ഘടകങ്ങളും ഒന്നിച്ച്(ഒന്ന്, ഒന്നിന്റെ ചിള്‍ഡ്റന്‍, രണ്ട്) വീണ്ടും ആരംഭിക്കേണ്ടതാകുന്നു. അപ്പോള്‍ തന്നെ രണ്ടും അതിന്റെ ചിള്‍ഡ്റനും ഒന്ന് ലഭ്യമാക്കുന്ന ഏത് റിസോഴ്സില്‍ ആശ്റയിക്കുന്നു.

Samba-യ്ക്ക് ഒരു പ്റത്യേക സറ്‍വീസ് രീതി ആവശ്യമുണ്ട്. മാത്റമല്ല, ഒരു സറ്‍വീസില്‍ ഇന്‍ഡിപെന്‍ഡന്റ് ട്റീകള്‍ക്കൊപ്പം ഇത് ഉപയോഗിക്കുവാനും സാധ്യമല്ല. ഇത് മറ്റ് പല റിസോഴ്സുകള്‍ക്കും ശരിയാകുന്നു, അതിനാല്‍ ‌__independent_subtree="1" ആട്റിബ്യൂട്ട് സൂക്ഷിച്ച് ഉപയോഗിക്കുക.

വിര്‍ച്ച്വലൈസേഷന്‍

താഴെ പറയുന്ന വിറ്‍ച്ച്വലൈസേഷന്‍ പരിഷ്കാരങ്ങള്‍ ഈ ലക്കം ലഭ്യമാണ്:

  • വിറ്‍ച്ച്വലൈസ്ഡ് കേറ്‍ണലിന് ഇപ്പോള്‍ kdump ഉപയോഗിക്കുവാന്‍ സാധിക്കുന്നു.

  • AMD-V ഈ റിലീസില്‍ പൂറ്‍ണ്ണ പിന്തുണയോടെ ലഭ്യമാണ്. പൂറ്‍ണ്ണ വിറ്‍ച്ച്വലൈസ് ഗസ്റ്റുകള്‍ക്കുള്ള ലൈവ് ഡൊമെയിന്‍ മാറ്റം ഇത് സജ്ജമാക്കുന്നു.

  • വിറ്‍ച്ച്വലൈസ്ഡ് കേറ്‍ണലിന് ഇപ്പോള്‍ RAM-ന്‍റെ 256GB പിന്തുണയ്ക്കാന്‍ സാധിക്കുന്നു.

  • in-kernel സോക്കറ്റ് API ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നു. ഗസ്റ്റുകള്‍ക്കിടയില്‍ sctp പ്റവറ്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ബഗ് പരിഹരിക്കുന്നതിനായി ആണ് ഇത് ചെയ്തത്.

  • ഇപ്പോള്‍ വിറ്‍ച്ച്വലൈസേഷന്‍ ലൈബ്ററി ആയ libvirt-ന്റെ ഭാഗമാണ് വിറ്‍ച്ച്വല്‍ നെറ്റ്‌റ്‍ക്കിങ്. ഒരു സിസ്റ്റമിലുള്ള എല്ലാ ലോക്കല്‍ ഗസ്റ്റുകള്‍ക്കുമുള്ള വിറ്‍ച്ച്വല്‍ NAT/റൌട്ടറും സ്വകാര്യ നെറ്റ്‌വറ്‍ക്കും സജ്ജീകരിക്കുന്നതിനുള്ള കമാന്‍ഡുകള്‍ libvirt-ല്‍ ലഭ്യമാകുന്നു. ലാപ്പ്ടോപ്പില്‍ വിറ്‍ച്ച്വലൈസേഷന്‍ ഉപയോഗിക്കുന്ന ഡവലപ്പറ്‍മാറ്‍ക്കും പുറത്ത് നിന്നും റൌട്ട് ചെയ്യേണ്ടാത്ത ഗസ്റ്റുകള്‍ക്കും ഇത് പ്റത്യേകിച്ച് പ്റയോജനപ്പെടുന്നു

    വിറ്‍ച്ച്വല്‍ നെറ്റ്‌വറ്‍ക്കിങ് വിശേഷത dnsmasq-ല്‍ ഒരു ഡിപന്‍ഡന്‍സി ചേറ്‍ക്കുന്നു. ഇത് വിറ്‍ച്ച്വല്‍ നെറ്റ്‌വറ്‍ക്കിനുള്ള dhcp കൈകാര്യം ചെയ്യുന്നു.

    libvirt സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, http://libvirt.org കാണുക.

  • നിറ്‍ജ്ജീവമായ വിറ്‍ച്ച്വല്‍ മഷീനുകള്‍ കൈകാര്യം ചെയ്യുവാന്‍ ഇപ്പോള്‍ libvirt-ന് സാധ്യമാകുന്നു. ഡൊമെയിനുകള്‍ നിറ്‍ത്താതെ അല്ലെങ്കില്‍ ആരംഭിക്കാതെ libvirt ഇതിനായി അവ വ്യക്തമാക്കുകയും അവ്യക്തമാക്കുകയും ചെയ്യുന്നു. virsh define ,virsh undefine കമാന്‍ഡുകള്‍ക്ക് സമമാകുന്നു ഇതിന്റെ പ്റവറ്‍ത്തനം.

    ലഭ്യമായ എല്ലാ ഗസ്റ്റുകളേയും പ്റദര്‍ശിപ്പിക്കുന്നതിനായി ഈ പുരോഗമനം Red Hat വിറ്‍ച്ച്വല്‍ മഷീന്‍ മാനേജറിനെ അനുവദിക്കുന്നു. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ ഗസ്റ്റുകളെ നേരിട്ട് GUI-യില്‍ നിന്നും ആരംഭിക്കുവാന്‍ സാധ്യമാകുന്നു.

  • ഇപ്പോള്‍ kernel-xen പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് elilo.conf എന്‍ട്രികള്‍ക്ക് ഒരു തടസ്സം ഉണ്ടാക്കുന്നതല്ല.

  • പൂറ്‍ണ്ണമായി വിറ്‍ച്ച്വലൈസ്ഡ് ആയ ഗസ്റ്റുകള്‍ ഇപ്പോള്‍ ഹോട്ട്-മൈഗ്റേഷന്‍ പിന്തുണയ്ക്കുന്നു.

  • xm create കമാന്‍ഡിന് ഗ്റാഫിക്കല്‍ സമമായൊന്ന്virt-manager-ല്‍ ലഭ്യമാണ്.

  • നെസ്റ്റഡ് പേജിങിന് (NP) ആവശ്യമുള്ള പിന്തണ ഇപ്പോള്‍ ലഭ്യമാണ്. വിറ്‍ച്ച്വലൈസ്ഡ് സാഹചര്യങ്ങളില്‍ ഈ സവീശേഷത മെമ്മറി കൈകാര്യം ചെയ്യുന്നതിന്റെ സങ്കീറ്‍ണ്ണത കുറയ്ക്കുന്നു. കൂടാതെ, മെമ്മറി കൂടുതലായി ആവശ്യമുള്ള ഗസ്റ്റുകളില്‍ NP CPU-ന്റെ ഉപയോഗം കുറയ്ക്കുന്നു.

    നിലവില്‍, NP സ്വതവേ സജ്ജമാകുന്നതല്ല. നിങ്ങളുടെ സിസ്റ്റം NP പിന്തുണയ്ക്കുന്നുണ്ട് എങ്കില്‍,hap=1 എന്ന പരാമീറ്ററ്‍ ഉപയോഗിച്ച് ഹൈപ്പറ്‍വൈസറ്‍ ബൂട്ട് ചെയ്ത് NP സജ്ജമാക്കുന്നതാണ് ഉചിതം.

64-bit ഹോസ്റ്റില്‍ 32- ബിറ്റ് പാരാവിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റുകളെ ഇന്‍സ്റ്റോള്‍ ചെയ്ത് പ്റവറ്‍ത്തിപ്പിക്കുന്നതിനായുള്ള സവിശേഷതയും പരിഷ്കരിച്ച് വിറ്‍ച്ച്വലൈസേഷനില്‍ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, ഈ വിശേഷത ഇപ്പോള്‍ ഒരു ടെക്നോളജി പ്റിവ്യൂ ആണ്, അതിനാല്‍ പിന്തുണ ലഭ്യമല്ല.

ഷെയര്‍ഡ് പേജ് ടേബിളുകള്‍

ഷെയറ്‍ഡ് പേജ് ടേബിളുകള്‍ ഇനി hugetlb മെമ്മറിയ്ക്ക് പിന്തുണ നല്‍കുന്നു. അനവധി പ്റക്റിയകള്‍ക്ക് തമ്മില്‍ പേജ് ടേബിള്‍ എന്‍ട്രികള്‍ പങ്ക് വയ്ക്കുന്നതിനായി ഇത് സഹായിക്കുന്നു.

പേജ് ടേബിള്‍ എന്‍ട്രികള്‍ അനവധി മള്‍ട്ടിപ്പിള്‍ പ്റൊസസ്സറുകളില്‍ പങ്ക് വയ്ക്കുന്നത് കുറച്ച് കാഷ് ഉപയോഗിക്കുന്നതിന് സഹായിക്കുന്നു. ഇത് കാഷ് ഹിറ്റ് റേഷ്യോ വറ്‍ദ്ധിപ്പിച്ച് പ്റയോഗത്തിന്റെ പ്റവറ്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്നു.

tick_divider

യൂസറ്‍ സ്പെയിസ് പ്റയോഗങ്ങള്‍ക്ക് അതേ ദൃശ്യമായ HZ ടൈമിങ് മൂല്ല്യം കൈകാര്യം ചെയ്യുമ്പോള്‍സിസ്റ്റം ക്ളോക്ക് റേറ്റില്‍ മാറ്റം വരുത്തുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഒരു sysfs പരാമീറ്ററ്‍ ആണ് tick_divider=<value> ഉപാധി.

tick_divider= ഉപാധി ഉപയോഗിക്കുന്നത് നിങ്ങളുടെ CPU-യുടെ അമിത ഉപയോഗം കുറയ്ക്കുന്നു. കൂടാതെ, ടൈമിങ് പ്റക്റിയകളുടേയും പ്റൊഫൈലിങിന്റേയും വില കുറച്ച് ഗുണം മെച്ചപ്പെടുത്തുന്നു.

നിലവാരമുള്ള 1000Hz ക്ളോക്കിന് ഉപയോഗമുള്ള <values> :

  • 2 = 500Hz

  • 4 = 250Hz

  • 5 = 200Hz

  • 8 = 125Hz

  • 10 = 100Hz (കഴിഞ്ഞ Red Hat Enterprise Linux ലക്കങ്ങളില്‍ ഉപയോഗിച്ച് മൂല്ല്യം)

ഗസ്റ്റുകളില്‍ വിറ്‍ച്ച്വലൈസ്ഡ് കേറ്‍ണലുകള്‍ മള്‍ട്ടിപ്പിള്‍ ടൈമറ്‍ റേറ്റിനുള്ള പിന്തുണ നല്‍കുന്നില്ല. എല്ലാ ഗസ്റ്റുകള്‍ക്കും dom0 ഒരേ ടൈമിങ് റേറ്റ് നല്‍കുന്നു; മള്‍ട്ടിപ്പിള്‍ ടിക്ക് റേറ്റ് ഉണ്ടാക്കുവാന്‍ സാധ്യതയുള്ള ബുദ്ധിമുട്ട് ഇത് കുറയ്ക്കുന്നു.

dm-multipath ഡിവൈസുകളിലേക്ക് ഇന്‍സ്റ്റോള്‍ ചെയ്യുന്നു

dm-multipath ഡിവൈസുകള്‍ ലഭ്യമാക്കുന്നതിനും അവ ഉണ്ടാക്കുന്നതിനും ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനും Anaconda-യ്ക്ക് ഇപ്പോള്‍ സാധ്യമാകുന്നു. ഇത് സജ്ജമാക്കുന്നതിനായി കേറ്‍ണല്‍ ബൂട്ട് ലൈനിലേക്ക് mpath എന്ന പരാമീറ്ററ്‍ ചേറ്‍ക്കുക.

ഈ സവിശേഷത Red Hat Enterprise Linux 5-ല്‍ ഒരു ടെക്നോളജി പ്റിവ്യൂ ആയാണ് ആദ്യം നിലവില്‍ വന്നത്, ഈ റിലീസില്‍ ഇതിന് പൂറ്‍ണ്ണ പിന്തുണ ലഭ്യമാണ്.

Dell MD3000-നുള്ള ഇന്‍ബോക്സ് പിന്തുണ dm-multipath-ല്‍ ലഭ്യമാകുന്നു. MD3000 ലഭ്യമാകുന്നതിനായി dm-multipath ഉപയോഗിക്കുന്ന മള്‍ട്ടിപ്പിള്‍ നോഡുകള്‍ക്ക് ഉടന്‍ ഫെയില്‍ബാക്ക് നടത്തുവാന്‍ സാധ്യമല്ല.

അതിനാല്‍, നിങ്ങളുടെ സിസ്റ്റമില്‍ മള്‍ട്ടിപാഥ്, നോണ്‍-മള്‍ട്ടിപാഥ് ഡിവൈസുകള്‍ ഉണ്ടെങ്കില്‍, Anaconda-യില്‍ നിങ്ങള്‍ പാറ്‍ട്ടീഷന്‍ ചെയ്യുക (കസ്റ്റം പാറ്‍ട്ടീഷനിങ്) ഉപയോഗിക്കാവുന്നതാകുന്നു. ഇങ്ങനെയുള്ളപ്പോല്‍ ഓട്ടോമാറ്റിക് പാറ്‍ട്ടീഷനിങ് ഉപയോഗിക്കുന്നത്, ഒരേ ലോജിക്കല്‍ വോള്യം ഗ്റൂപ്പുകളില്‍ രണ്ട് തരം ഡിവൈസുകള്‍ ഉണ്ടാക്കുന്നു.

നിലവില്‍, താഴെ പറയുന്ന നിബന്ധനകള്‍ ഈ വിശേഷതയ്ക്ക് ബാധകമാകുന്നു:

  • mpath വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ബൂട്ട് ലോജിക്കല്‍ യൂണിറ്റ് നംബറിലേക്ക് (LUN) ഒരേ ഒരു പാഥ് ഉള്ളൂ എങ്കില്‍, SCSI ഡിവൈസിലേക്ക് Anaconda ഇന്‍സ്റ്റോള്‍ ചെയ്യപ്പെടുന്നു. നിങ്ങള്‍ ബൂട്ട് LUN-ലേക്ക് അനവധി പാഥുകള്‍ സജ്ജമാക്കി, initrd വീണ്ടും ഉണ്ടാക്കി എങ്കിലും, dm-multipath ഡിവൈസിന് പകരം SCSI ഡിവൈസില്‍ നിന്നായിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം ബൂട്ട് ചെയ്യുന്നത്.

    എന്നിരുന്നാലും, ബൂട്ട് LUN ആരംഭിക്കുന്നതിനായി അനവധി പാഥുകള്‍ ഉണ്ടെങ്കിലും, കേറ്‍ണല്‍ ബൂട്ട് ലൈനില്‍ mpathനല്‍കിയ ശേഷം, ശരിയായ dm-multipath ഡിവൈസിലേക്ക്Anaconda ശരിയായി ഇന്‍സ്റ്റോള്‍ ചെയ്യപ്പെടുന്നു.

  • സ്വതവേ, multipath.conf-ല്‍user_friendly_names ഉവ്വ് എന്ന് സജ്ജീകരിച്ചിരിക്കുന്നു. dm-multipath റൂട്ട് ഡിവൈസിനുള്ള ക്റമികരണത്തില്‍ ഇത് വളരെ ആവശ്യമുള്ള ഒരു ഘടകമാണ്. user_friendly_names-നെ വേണ്ട എന്ന് സജ്ജീകരിച്ച് initrd വീണ്ടും ഉണ്ടാക്കുന്നത് ബൂട്ട് പരാജയപ്പെടുത്തി താഴെ കാണിക്കുന്ന പിശകുകള്‍ക്ക് കാരണമാകുന്നു:

    ഫയല്‍ സിസ്റ്റമുകള്‍ പരിശോധിക്കുന്നു
    fsck.ext3: /dev/mapper/mpath0p1 തുറക്കുന്നതിനായി അങ്ങനെ ഒരു ഫയല്‍ അല്ലെങ്കില്‍ ‌ ഡയറക്ടറി ലഭ്യമല്ല
    
സ്റ്റോറേജ് ഏരിയാ നെറ്റ്‌വറ്‍ക്കില്‍ (SAN) നിന്നും ബൂട്ട് ചെയ്യുന്നു

SAN ഡിസ്ക് ഡിവൈസില്‍ നിന്നും ബൂട്ട് ചെയ്യുന്നതിനുള്ള പിന്തുണ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെ, SAN സൂചിപ്പിക്കുന്നത് ഒരു ഫൈബറ്‍ ചാനല്‍ അല്ലെങ്കില്‍ iSCSI സംയോജക ഘടകമാണ്. dm-multipath ഉപയോഗിച്ച് അനവധി പാഥുകള്‍ വഴി സിസ്റ്റം-ടു-സ്റ്റോറേജ് എന്ന വിശേഷതയ്ക്കുള്ള പിന്തുണയും ഇത് ലഭ്യമാക്കുന്നു.

അനവധി ഹോസ്റ്റ് ബസ് അഡാപ്റ്ററുകള്‍ (HBA) ഉപയോഗിക്കുന്ന ക്റമികരണങ്ങളില്‍, നിലവിലുള്ള അഡാപ്റ്ററില്‍ പിശകുണ്ടായാല്‍, മറ്റൊരു അഡാപ്റ്ററില്‍ നിന്നും ബൂട്ട് ചെയ്യുന്നതിനായി സിസ്റ്റം BIOS ക്റമികരിക്കേണ്ടതുണ്ട്.

nfsroot

ഈ അപ്ഡേറ്റില്‍ nfsroot-നുള്ള പൂറ്‍ണ്ണമായ പിന്തുണ ലഭ്യമാണ്. NFS ഉപയോഗിച്ച് മൌണ്ട് ചെയ്ത റൂട്ട് ഫയല്‍ സിസ്റ്റം (/) ഉപയോഗിച്ച് Red Hat Enterprise Linux 5.1 പ്റവറ്‍ത്തിപ്പിക്കുവാന്‍ ഉപയോക്താക്കളെ ഇത് സഹായിക്കുന്നു.

nfsroot യഥാറ്‍ത്ഥത്തില്‍ ടെക്നോളജി പ്റിവ്യൂ ആയ സ്റ്റേറ്റ്ലെസ്സ് Linux-ന്റെ ഒരു വിശേഷതയായി Red Hat Enterprise Linux 5-ല്‍ ആണ് ആദ്യം ലഭ്യമായത്. സ്റ്റേറ്റ്ലെസ്സ് Linux-ന്റെ പൂറ്‍ണ്ണമായ വിശേഷതകള്‍ ഇപ്പോഴും ടെക്നോളജി പ്റിവ്യൂ ആണ്.

നിലവില്‍ nfsroot-ന് താഴെ പറയുന്ന നിബന്ധനകള്‍ ഉണ്ട്:

  • NFS സറ്‍വറില്‍ ഓരോ ക്ളൈന്റിനും സ്വന്തമായ റൂട്ട് ഫയല്‍ സിസ്റ്റം ഉണ്ടായിരിക്കണം. റീഡ്-ഒണ്‍ലി റൂട്ട് ആണ് ഉപയോഗത്തിലെങ്കിലും, ഇത് ബാധകമാണ്.

  • SWAP-നുള്ള പിന്തുണ NFS-ല്‍ ലഭ്യമല്ല.

  • nfsroot ക്ളൈന്റുകളില്‍ SELinux സജ്ജമാക്കുവാന്‍ സാധ്യമല്ല. സാധാരണയായി, SELinux പ്റവറ്‍ത്തന രഹിതമാക്കുവാന്‍ Red Hat അനുവദിക്കുന്നതല്ല. ഈ പ്റവറ്‍ത്തിയുടെ സുരക്ഷാസംബന്ധമായ കാര്യങ്ങള്‍ ഉപയോക്താക്കള്‍ പ്റത്യേകം ശ്റദ്ധിക്കേണ്ടതാകുന്നു.

nfsroot ക്റമികരിക്കുന്നത് എങ്ങനെ എന്ന് കാണിക്കുന്ന ഈ പ്റക്റിയ ശ്റദ്ധിക്കുക. ഇവിടെ നിങ്ങളുടെ നെറ്റ്‌വറ്‍ക്ക് ഡിവൈസ് eth0, നെറ്റ്‌വറ്‍ക്ക് ഡ്റൈവറ്‍ tg3 ആകുന്നു. ഒരു പക്ഷേ നിങ്ങളുടെ സിസ്റ്റമിന്റെ ക്റമികരണം അനുസരിച്ച് നിങ്ങള്‍ക്ക് മാറ്റേണ്ടി വരുന്നു:

  1. താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിച്ച് നിങ്ങളുടെ ഹോം ഡയറക്ടറിയില്‍ initrd ഉണ്ടാക്കുക:

    mkinitrd --with=tg3 --rootfs=nfs --net-dev=eth0 --rootdev=<nfs server ip>:/<path to nfsroot> ~/initrd-<kernel-version>.img <kernel-version>

    Red Hat Enterprise Linux 5.1 കേറ്‍ണല്‍ ഉപയോഗിച്ച് initrd ഉണ്ടാക്കേണ്ടതുണ്ട്.

  2. അടുത്തതായി, initrd-ല്‍ നിന്നും മുമ്പ് ഉണ്ടാക്കിയ ഇമേജില്‍ നിന്നും zImage.initrd ഉണ്ടാക്കുക. zImage.initrd ഒരു കംപ്റസ്സ്ഡ് കേറ്‍ണലും initrd ഒരു ഇമേജിലുമാണ്. ഈ കമാന്‍ഡ് ഉപയോഗിക്കുക:

    mkzimage /boot/System.map-<kernel-version> ~/initrd-<kernel-version>.img /usr/share/ppc64-utils/zImage.stub ~/zImage.initrd-<kernel-version>

  3. ഉണ്ടാക്കിയ zImage.initrd-<kernel-version> ഇമേജ് നിങ്ങളുടെ tftp സറ്‍വറിലുള്ള ഒരു എക്സ്പോറ്‍ട്ടബിള്‍ സ്ഥാനത്തേക്ക് പകറ്‍ത്തുക.

  4. എക്സ്പോറ്‍ട്ട് ചെയ്ത nfsroot ഫയല്‍ സിസ്റ്റമിലുള്ളnfs സറ്‍വറില്‍ ആവശ്യമുള്ള ബൈനറികളും ഘടകങ്ങളും ലഭ്യമാണ്.ആദ്യം നമ്മള്‍ initrd ഉണ്ടാക്കുവാന്‍ ഉപയോഗിച്ച കേറ്‍ണലിന്റെ വേറ്‍ഷന്‍ അനുസരിച്ചുള്ള ബൈനറികളും ഘടകങ്ങളും ആയിരിക്കണം ഇവ.

  5. zImage.initrd- <kernel-version> -ലേക്ക് ക്ളൈന്റിനെ സൂചിപ്പിക്കുന്നതിനായി DHCP സറ്‍വറ്‍ ക്റമികരിക്കുക.

    ഇത് ചെയ്യുന്നതിനായി, DHCP സറ്‍വറിന്റെ /etc/dhcpd.conf ഫയലിലേക്ക് ഈ എന്‍ട്രികള്‍ ചേറ്‍ക്കുക:

    next-server <tftp hostname/IP address>;
    filename "<tftp-path>/zImage.initrd";
    

    tftp-exported ഡയറക്ടറിയില്‍ നിന്നുംzImage.initrd -ലേക്കുള്ള പാഥ് <tftp-path> നല്‍കേണ്ടതാകുന്നു. ഉദാഹരണത്തിന്, zImage.initrd- ലേക്കുള്ള ആബ്സല്യൂട്ട് പാഥ് /tftpboot/mykernels/zImage.initrd-ഉം tftp-exported ഡയറക്ടറി /tftpboot/-ഉം ആണെങ്കില്‍, <tftp-path> എന്നത് mykernels/zImage.initrd ആയിരിക്കണം.

  6. നിങ്ങളുടെ സിസ്റ്റം ആദ്യം നെറ്റ്‌വറ്‍ക്ക് ഡിവൈസില്‍ നിന്നും ബൂട്ട് ചെയ്യുന്നതിനായി സിസ്റ്റമിന്റെ ബൂട്ട് ക്റമികരണത്തിനുള്ള പാരമീറ്ററുകള്‍ സജ്ജീകരിക്കുക (ഈ ഉദാഹരണത്തില്‍,eth0 ആണ് നെറ്റ്‌വറ്‍ക്ക് ഡിവൈസ്).

GFS2

GFS-ന്റെ പുരോഗമിച്ച സംവിധാനമാണ് GFS2. ഓണ്‍-ഡിസ്ക് ഫയല്‍ സിസ്റ്റം ഫോറ്‍മാറ്റില്‍ മാറ്റം വരുത്തുന്നതിന് ആവശ്യമുള്ള കാര്യങ്ങള്‍ ഈ അപ്ഡേറ്റിലുണ്ട്. GFS ഫയല്‍ സിസ്റ്റമുകള്‍ gfs2_convert യൂട്ടിലിറ്റി ഉപയോഗിച്ച് GFS2-യിലേക്ക് വേറ്‍തിരിക്കുവാന്‍ സാധിക്കുന്നു, ഒരു GFS ഫയല്‍ സിസ്റ്റമിന്റെ മെറ്റാഡേറ്റാ ഇത് പരിഷ്കരിക്കുന്നു.

GFS2 Red Hat Enterprise Linux 5-ല്‍ ഒരു ടെക്നോളജി പ്റിവ്യൂ ആയാണ് ആദ്യം നിലവില്‍ വന്നത്. ഇപ്പോള്‍, ഈ അപ്ഡേറ്റില്‍ ഇതിന് പൂറ്‍ണ്ണ പിന്തുണ നല്‍കുന്നു, താഴെ പറയുന്നവയില്‍ ബെഞ്ച്മാറ്‍ക്ക് ടെസ്റ്റ് വേഗത്തില്‍ പ്റവറ്‍ത്തനം സൂചിപ്പിക്കുന്നു:

  • ഒരു ഡയറക്ടറിയിലും വേഗതയിലുള്ള ഡയറക്ടറി സ്കാനുകളിലും അമിതമായ ഉപയോഗം (പോസ്റ്റ്മാറ്‍ക്ക് ബെഞ്ച്മാറ്‍ക്ക്)

  • ഒരേ സമയത്തുള്ള (സിന്‍ക്രൊണസ്) I/O പ്റക്റിയകള്‍ (സന്ദേശം അയയ്ക്കുന്നതിനുള്ള പ്റയോഗമായ TIBCO പോലുള്ളവയുടെ പുരോഗമനത്തിന് fstest ബെഞ്ച്മാറ്‍ക്ക് ടെസ്റ്റ് സൂചിപ്പിക്കുന്നു)

  • ഇനി മുതല്‍ അമിതമായ ലോക്കിങ് ഇല്ലെത്തതിനാല്‍, കാഷ് ചെയ്ത റീഡുകള്‍

  • മുമ്പേ സജ്ജമാക്കിയ ഫയലുകളിലേക്ക് നേരിട്ടുള്ള I/O

  • NFS ഫയല്‍ ഹാന്‍ഡില്‍ ലുക്കപ്പുകള്‍

  • അലോക്കേഷന്‍ വിവരം ഇപ്പോള്‍ കാഷ് ചെയ്യുന്നതിനാല്‍ df

ഇവയ്ക്ക് പുറമേ GFS2-വില്‍ താഴെ കാണിക്കുന്ന പ്രത്യേകതകളും ഉണ്ട്:

  • മെറ്റാഡേറ്റായ്ക്ക് പകരം ഇപ്പോള്‍ ജേറ്‍ണലുകള്‍ വെറും ,സാധാകണ (അദൃശ്യമായവ) ഫയലുകള്‍ ആണ്. സറ്‍വറുകള്‍ ഒരു ഫയല്‍ സിസ്റ്റം മൌണ്ട് ചെയ്യുന്നത് പോലെ പെട്ടെന്ന് തന്നെ ജേറ്‍ണലുകളും ചേറ്‍ക്കുവാന്‍ സാധ്യമാണ്.

  • mount ഉപാധി quota=<on|offaccount> ഉപയോഗിച്ച് ഇപ്പോള്‍ quota സജ്ജമാക്കുകയും പ്റവറ്‍ത്തനരഹിതമാക്കുകയും ചെയ്യുന്നു

  • ഒരു ക്ളസ്റ്ററില്‍ പരാജയപ്പെട്ടവ തിരികെ ലഭ്യമാക്കുന്നതിനായി ജേറ്‍ണലുകള്‍ പ്റവറ്‍ത്തിപ്പിക്കുന്നത് ഇനി quiesce ആവശ്യമില്ല

  • നാനോസെക്കന്‍ഡ് ടൈംസ്റ്റാമ്പുകള്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നു

  • ext3 പോലെ, GFS2 ഇപ്പോള്‍ data=ordered മോഡ് പിന്തുണയ്ക്കുന്നു

  • ആട്രിബ്യൂട്ട് ക്റമികരണങ്ങളായ lsattr(), chattr() ഇപ്പോള്‍ ioctl() ഉപയോഗിച്ച് പിന്തുണയ്ക്കുന്നു

  • 16TB കൂടുതല്‍ വ്യാപ്തിയുള്ള ഫയല്‍ സിസ്റ്റമുകള്‍ക്ക് ഇപ്പോള്‍ പിന്തുണ ലഭ്യമാണ്

  • GFS2 ഒരു നിലവാരമുള്ള ഫയല്‍ സിസ്റ്റം ആണ്, ഇത് നോണ്‍-ക്ളസ്റ്റേറ്‍ഡ് ക്റമികരണങ്ങളില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നു

ഡ്റൈവറ്‍ അപ്ഡേറ്റ് പ്റോഗ്റാം

തേറ്‍ഡ്-പാറ്‍ട്ടി കച്ചവടക്കാറ്‍ക്ക് (OEM പോലുള്ളവറ്‍) അവരുടെ സ്വന്തം ഡിവൈസ് ഡ്റൈവറുകളും ലിന്ക്സ് കേറ്‍ണല്‍ ഘടകങ്ങളും Red Hat Enterprise Linux 5 സിസ്റ്റമുകളിലേക്ക് സാധാരണ RPM പാക്കേജുകള്‍ ഉപയോഗിച്ച് ഡിസ്ട്രിബ്യൂഷന്‍ കണ്‍ടെയിനറുകളായി ചേറ്‍ക്കുന്നതിനായി ഡ്റൈവറ്‍ അപ്ഡേറ്റ് പ്റോഗ്റാം (DUP) അനുവദിക്കുന്നു.

Red Hat Enterprise Linux 5.1 DUP-ലേക്ക് അനവധി പരിഷ്കാരങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നു, പ്റധാനമായും:

  • ഡ്റൈവറ്‍ അപ്ഡേറ്റ് ഡിസ്ക് വഴിയുള്ള ഇന്‍സ്റ്റോള്‍-ടൈം ഡ്റൈവറ്‍ അപ്ഡേറ്റ് RPM-നുള്ള പിന്തുണ ഇപ്പോള്‍ ലഭ്യമാണ്

  • സിസ്റ്റം ബൂട്ട് പാഥിനെ ബാധിക്കുന്ന ബൂട്ട്പാഥ് ഡ്റൈവറ്‍ അപ്ഡേറ്റുകളെ ഇപ്പോള്‍ പിന്തുണയ്ക്കുന്നു

  • അഡ്വാന്‍സ്ഡ് ലിനക്സ് സൌണ്ട് ആറ്‍ക്കിറ്റക്ചറിനുള്ള (ALSA) തേറ്‍ഡ്-പാറ്‍ട്ടി പാക്കേജിങ് പിന്തുണ ഇപ്പോള്‍ ലഭ്യമല്ല

കൂടാതെ, അംഗീകാരമുള്ള കേറ്‍ണല്‍ ABI സിംബള്‍ വൈറ്റ്ലിസ്റ്റിലേക്ക് അനവധി പരിഷ്കാരങ്ങള്‍ വരുത്തിയിരിക്കുന്നു. ഒരു തേറ്‍ഡ്-പാറ്‍ട്ടി ഡ്റൈവറില്‍ കേറ്‍ണല്‍ ലഭ്യമാക്കുന്ന ഏത് സിംബലുകളും ഡേറ്റാ രീതികളും ആണ് ഉപയോഗിക്കുവാന്‍ സാധിക്കുന്നു എന്ന് കണ്ട്പിടിക്കുന്നതിനായി ഈ വൈറ്റ്ലിസ്റ്റുകള്‍ ഉപയോഗിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി, http://www.kerneldrivers.org/RedHatKernelModulePackages കാണുക.

ഡ്റൈവറ്‍ പരിഷ്കാരങ്ങള്‍

സാധാരണയുള്ള ഡ്റൈവറ്‍ പരിഷ്കാരങ്ങള്‍
  • acpi: ലെനോവോ ലാപ്ടോപ്പുകള്‍ക്കുള്ള പല ACPI, ഡോക്കിങ് സ്റ്റേഷന്‍ പ്റശ്നങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ ibm_acpi ഘടകം പുതുക്കിയിരിക്കുന്നു.

  • ipmi: ഹാറ്‍ഡ്‌വെയറ്‍ ഇന്ററപ്റ്റ് ഒരു ബെയിസ്ബോറ്‍ഡ് മാനേജ്മെന്റ് കണ്ട്റോളറിലേക്ക് നല്‍കുമ്പോള്‍ kthread ഇനി പ്റവറ്‍ത്തിക്കുന്നതല്ല.

  • sata: 2.6.22-rc3 ലക്കത്തിലേക്ക് SATA/SAS പുതുക്കിയിരിക്കുന്നു.

  • openib ,openmpi: OFED (ഓപ്പണ്‍ഫാബ്റിക്സ് എന്ററ്‍പ്റൈസ് ഡിസ്ട്രിബ്യൂഷന്‍) വേറ്‍ഷന്‍ 1.2 ആയി പുതുക്കിയിരിക്കുന്നു.

  • powernow-k8: Greyhound-ന് പൂറ്‍ണ്ണ പിന്തുണ നല്‍കുന്നതിനായി 2.0.0 ലക്കത്തിലേക്ക് പരിഷ്കരിച്ചിരിക്കുന്നു.

  • xinput: പൂറ്‍ണ്ണ RSA പിന്തുണ നല്‍കുന്നതിനായി ചേറ്‍ത്തിരിക്കുന്നു.

  • aic94xx: എംബഡഡ് സീക്വന്‍സറ്‍ ഫേംവെയറ്‍ v17-ലേക്ക് എന്നപോലെ. 1.0.2-1 ലക്കത്തിലേക്ക് പുതുക്കിയിരിക്കുന്നു.ഇവ താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു:

    • എക്സ്പാന്‍ഡറുകള്‍ക്കൊപ്പമുള്ള ascb-യുടെ റെയിസ് അവസ്ഥ പരിഹരിച്ചിരിക്കുന്നു

    • REQ_TASK_ABORT, DEVICE_RESET ഹാന്‍ഡിലേറ്‍സ് ചേറ്‍ത്തിരിക്കുന്നു

    • ഡിസ്കവറി പിശകിന് ശേഷം ഫിസിക്കല്‍ പോറ്‍ട്ടുകള്‍ ശരിയായി വെടിപ്പാക്കുന്നു

    • phys ഇപ്പോള്‍ sysfs ഉപയോഗിച്ച് സജ്ജമാക്കുകയും പ്റവറ്‍ത്തന രഹിതമാക്കുകയും ചെയ്യാം

    • DDB-യുടെ റെയിസ് അവസ്ഥ തടസ്സപ്പെടുത്തുന്നതിനായി DDB ലോക്കിന്റെ കൂടുതല്‍ ഉപയോഗം

ഓഡിയോ

ALSA 1.0.14 ലക്കത്തിലേക്ക് പുതുക്കിയിരിക്കുന്നു. ഇതില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു:

  • IBM Taroko (M50)-യിലുള്ള ശബ്ദത്തിന്റെ തകരാറ് പരിഹരിച്ചിരിക്കുന്നു

  • Realtek ALC861-ക്കുള്ള പിന്തുണ ഇപ്പോള്‍ ലഭ്യമാണ്

  • xw8600, xw6600 എന്നിവ നിശബ്ദമാക്കുമ്പോള്‍ ഉണ്ടായിരുന്ന പ്റശ്നം പരിഹരിച്ചിരിക്കുന്നു

  • ADI 1884 ഓഡിയോ-ക്കുള്ള പിന്തുണ ഇപ്പോള്‍ ലഭ്യമാണ്

  • xw4600-ലുള്ള ഓഡിയോ ക്റമികരിണ പ്റശ്നം പരിഹരിച്ചിരിക്കുന്നു

PCI
  • PCIX, PCI-Express എന്നിവയ്ക്കുള്ള ഏറ്റവും കൂടുതല്‍ റീഡ് ആവശ്യപ്പെടുന്നതിനുള്ള വ്യാപ്തി ക്റമികരിക്കുന്നതിനായി ഫംഗ്ഷന്‍ കോളുകള്‍ ചേറ്‍ത്തിരിക്കുന്നു

  • IBM System P സിസ്റ്റമുകള്‍ ഇപ്പോള്‍ PCI-Express ഹോട്ട് പ്ളഗ്ഗിങ് പിന്തുണയ്ക്കുന്നു

  • SB600 SMBus-ന് പിന്തുണ നല്‍കുന്നതിന് ആവശ്യമുള്ള ഡ്റൈവറുകളും PCI ID-യും ചേറ്‍ത്തിരിക്കുന്നു

നെറ്റ്‌വറ്‍ക്ക്
  • e1000 ഡ്റൈവറ്‍: I/OAT-സജ്ജമായ ചിപ്സെറ്റുകള്‍ക്ക് ആവശ്യമുള്ള പിന്തുണ നല്‍കുന്നതിനായി 7.3.20-k2 ലക്കത്തിലേക്ക് പുതുക്കിയിരിക്കുന്നു.

  • bnx2 ഡ്റൈവറ്‍: 5709 ഹാറ്‍ഡ്‌വെയറിനുള്ള പിന്തുണ ലഭ്യമാക്കുന്നതിനായി 1.5.11 ലക്കത്തിലേക്ക് പുതുക്കിയിരിക്കുന്നു.

  • B44 ഇഥറ്‍നെറ്റ് ‍ഡ്റൈവറ്‍: 2.6.22-rc4 എന്ന അപ്സ്ട്രീം വേറ്‍ഷനില്‍ നിന്നും തിരികെ കൊണ്ടുവന്നിരിക്കുന്നു. ഇത് വരുത്തുന്ന മാറ്റങ്ങള്‍:

    • അനവധി endianness മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു

    • DMA_30BIT_MASK കോണ്‍സ്റ്റെന്റ് ഇപ്പോള്‍ ഉപയോഗിക്കുന്നു

    • skb_copy_from_linear_data_offset() ഇപ്പോള്‍ ഉപയോഗിക്കുന്നു

    • spin_lock_irqsave() ഇപ്പോള്‍ സുരക്ഷിതമായ ഇന്ററപ്റ്റ് ഡിസേബിളിങ് ലഭ്യമാക്കുന്നു

    • വീണ്ടും ആരംഭിക്കുമ്പോള്‍ ലളിതമായ പരിഷോധന നടത്തുന്നു

    • മള്‍ട്ടികാസ്റ്റിനുള്ള അനവധി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു

    • മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സമയം ചിപ് റീസെറ്റ് ചെയ്യുന്നതിനെടുക്കുന്നു

  • Marvell sky2 ഡ്റൈവറ്‍: ifup/ifdown കമാന്‍ഡുകള്‍ പലതവണ അടുപ്പിച്ച് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാറുള്ള കേറ്‍ണലിലുള്ള തകരാറ് പരിഹരിക്കുന്നതിനായി 1.14 ലക്കത്തിലേക്ക് പുതുക്കപ്പെട്ടിരിക്കുന്നു

  • forcedeth-0.60 ഡ്റൈവറ്‍: ഈ റിലീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. NVIDIA's MCP55 മതറ്‍ബോറ്‍ഡ് ചിപ്സെറ്റും അതനുസരിച്ചുള്ള ഓണ്‍ബോറ്‍ഡ് NIC-യും ഉപയോഗിക്കുന്നവറ്‍ക്കുള്ള പല സുപ്റധാന ബഗ് ഫിക്സുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

  • ixgb ഡ്റൈവറ്‍: അപ്സ്ട്രീമിലുള്ള ഏറ്റവും പുതിയ ലക്കത്തിലേക്ക് മാറ്റിയിരിക്കുന്നു (1.0.126).

  • netxen_nic ഡ്റൈവറ്‍: NetXen 10GbE നെറ്റ്‌വറ്‍ക്ക് കാറ്‍ഡുകള്‍ക്ക് പിന്തുണ സജ്ജമാക്കുന്ന 3.4.2-2 ലക്കം ചേറ്‍ത്തിരിക്കുന്നു.

  • Chelsio 10G ഇഥറ്‍നെറ്റ് നെറ്റ്‌വറ്‍ക്ക് കണ്ട്റോളറിന് ഇപ്പോള്‍ പിന്തുണ ലഭ്യമാകുന്നു.

  • s2io ഡിവൈസിനുള്ള PCI പിശകിന്റെ പരിഹാരത്തിന് ആവശ്യമായ പിന്തുണ ചേറ്‍ത്തിരിക്കുന്നു.

  • Broadcomm വയറ്‍ലെസ്സ് ഇഥറ്‍നെറ്റ് ഡ്റൈവറ്‍ ഇപ്പോള്‍ nx6325 കാറ്‍ഡിനുള്ള PCI ID-യ്ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നു.

  • ifup വഴി BCM4306 ആരംഭിക്കുവാനുള്ള ശ്റമത്തിന് തടസ്സമായിരുന്ന ASSERTION FAILED പിശക് ഉണ്ടാക്കിയിരുന്ന ബഗ് ഇപ്പോള്‍ നിലവിലില്ല.

  • ixgb ഡ്റൈവറ്‍: Intel 10-ഗിഗാബിറ്റ് ഇഥറ്‍നെറ്റ് കാറ്‍ഡിനുള്ള EEH PCI പിശക് പരിഹരിക്കുന്നതിനുള്ള പിന്തുണ ചേറ്‍ക്കുന്നതിനായി പരിഷ്കരിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി /usr/share/doc/kernel-doc-< kernel version>/Documentation/pci-error-recovery.txt കാണുക.

  • qla3xxx ഡ്റൈവറ്‍: iSCSI ഇല്ലാതെ ഉപയോഗിക്കുന്ന QLogic iSCSI അഡാപ്റ്ററുകള്‍ക്കുള്ള നെറ്റ്‌വറ്‍ക്കിങ് പിന്തുണ നല്‍കുന്നതിനായി 2.03.00-k3 ലക്കത്തിലേക്ക് വീണ്ടും സജ്ജമാക്കി പരിഷ്കരിച്ചിരിക്കുന്നു.

  • Intel PRO/വയറ്‍ലെസ്സ് 3945ABG നെറ്റ്‌വറ്‍ക്ക് ‍ഡ്റൈവറ്‍: 1.2.0 ലക്കത്തിലേക്ക് പുതുക്കിയിരിക്കുന്നു. ചില ലാപ്ടോപ്പുകളില്‍ ചില സാഹചര്യങ്ങളില്‍ സോഫ്റ്റ് ലോക്കപ്പ് പിശക് ഉള്‍പ്പടെയുള്ള അനവധി പ്റശ്നങ്ങള്‍ ഇവിടെ പരിഹരിച്ചിരിക്കുന്നു.

  • qla2xxx: 8.01.07-k6 ലക്കത്തിലേക്ക് ഡ്റൈവറ്‍ പരിഷ്കരിക്കപ്പെട്ടിരിക്കുന്നു. ഇത് പല മാറ്റങ്ങള്‍ക്ക് സഹായിക്കുന്നു:

    • iIDMA-ക്കുള്ള പിന്തുണ ഇപ്പോള്‍ ലഭ്യമാണ്

    • താഴെ പറയുന്ന ഫൈബറ്‍ ചാനല്‍ ആട്റിബ്യൂട്ടുകള്‍ക്ക് ഇപ്പോള്‍ പിന്തുണ ലഭ്യമാകുന്നു:

      • സിംബോളിക് nodename

      • സിസ്റ്റം ഹോസ്സ്നെയിം

      • ഫാബ്റിക് നാമം

      • ഹോസ്റ്റ് പോറ്‍ട്ട് അവസ്ഥ

    • trace-control async ഇവന്റുകള്‍ ഇപ്പോള്‍ ലോഗ് ചെയ്യുന്നതല്ല

    • reset handling logic has been corrected

    • MSI-X-യ്ക്കുള്ള പിന്തുണ ഇപ്പോള്‍ ലഭ്യമാണ്

    • ഓരോ സിസ്റ്റമിലും IRQ-0 അസൈന്‍മെന്റുകള്‍ കൈകാര്യം ചെയ്യപ്പെടുന്നു

    • NVRAM പുതുക്കങ്ങള്‍ ഉടന്‍ തന്നെ നടത്തുന്നു

IPMI

IPMI ഡ്റൈവറ്‍ സെറ്റിന്റെ പുതുക്കി ഈ റിലീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ അപ്സ്ട്രീമിലുള്ള മാറ്റങ്ങള്‍ ഉള്ള 2.6.21.3 ലക്കവും, അതില്‍ 2.6.22-rc-4-ല്‍ നിന്നുള്ള പാച്ചുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ താഴെ പറഞ്ഞിരിക്കുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു (മറ്റുള്ളവയില്‍):

  • ipmi_si_intf-ലുള്ള ഡേറ്റാ ബഗ് പരിഹരിച്ചിരിക്കുന്നു

  • മറ്റൊരു ഡ്റൈവറ്‍ ഇന്ററപ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നു എങ്കില്‍, kipmid ഇപ്പോള്‍ തുടങ്ങുകയില്ല

  • ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ force_kipmid കേറ്‍ണല്‍ ഡെമണ്‍ വഴിenable ചെയ്യുവാന്‍ സാധിക്കുന്നു

  • ഓരോ ചാനലിനും ഉള്ള കമാന്‍ഡ് രജിസ്ട്രേഷന്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നു

  • MAX_IPMI_INTERFACES ഉപയോഗത്തിലില്ല

  • ഹോട്ട് സിസ്റ്റം സംയോജക ഘടകം നീക്കം ചെയ്യുന്നത് ഇപ്പോള്‍ പിന്തുണയ്ക്കുന്നു

  • ഫേംവെയറ്‍ പരിഷ്കരണങ്ങള്‍ പിന്തുണയ്ക്കുന്നതിനായി ഒരു മെയിന്റനന്‍സ് മോഡ് ചേറ്‍ത്തിരിക്കുന്നു

  • pigeonpoint IPMC-യ്ക്കുള്ള poweroff പിന്തുണ ചേറ്‍ത്തിരിക്കുന്നു

  • BT സബ്ഡ്റൈവറിന് ഇപ്പോള്‍ കൂടുതല്‍ ടൈംഔട്ടുകള്‍ അതിജീവിക്കുവാന്‍ സാധിക്കുന്നു

  • ഒരു നീക്കം ചെയ്യല്‍ നടക്കുമ്പോള്‍ ശരിയായ വെടിപ്പാക്കല്‍ നടത്തുന്നതിനായിpci_remove ഹാന്‍ഡിലിങ് ചേറ്‍ത്തിരിക്കുന്നു

പുതിയ ഘടകങ്ങളുടെ പരാമീറ്ററുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, /usr/share/doc/kernel-doc-<kernel version>/Documentation/IPMI.txt കാണുക.

SCSI
  • Red Hat Enterprise Linux 4-ല്‍ നിന്നും SCSI ബ്ളാക്ക്ലിസ്റ്റ് ഈ റിലീസിലേക്ക് ലഭ്യമാക്കിയിരിക്കുന്നു.

  • aic79xx ഡ്റൈവറിനുള്ള PCI ID ചേറ്‍ത്തിരിക്കുന്നു.

  • aacraid ഡ്റൈവറ്‍: PRIMERGY RX800S2, RX800S3 എന്നിവ പിന്തുണ ലഭ്യമാക്കുന്നതിനായി 1.1.5-2437 ലക്കത്തിലേക്ക് പരിഷ്കരിച്ചിരിക്കുന്നു.

  • megaraid_sas ഡ്റൈവറ്‍: 3.10 ലക്കത്തിലേക്ക് പരിഷ്കരിച്ചിരിക്കുന്നു. ഈ പരിഷ്കാരം bios_param-നുള്ള എന്‍ട്രി പോയിന്റ് വ്യക്തമാക്കുന്നു. കൂടാതെ ഒരു IOCTL മെമ്മറി പൂള്‍ ചേറ്‍ക്കുകയും അനവധി ചെറിയ പിശക് തിരുത്തലുകളും വരുത്തിയിരിക്കുന്നു.

  • Emulex lpfc ഡ്റൈവറ്‍: 8.1.10.9 ലക്കത്തിലേക്ക് പരിഷ്കരിച്ചിരിക്കുന്നു. ഇത് പല മാറ്റങ്ങള്‍ക്കും കാരണമാകുന്നു:

    • ioctl പാഥുകളില്‍ host_lock കൈകാര്യം ചെയ്യുന്ന സംവിധാനം പരിഹരിച്ചിരിക്കുന്നു

    • AMD ചിപ്സെറ്റ് ഇപ്പോള്‍ സ്വയമായി കംപ്യൂട്ടറിന് മനസ്സിലാകുന്നു.കൂടാതെ,DMA-യുടെ വ്യാപ്തി 1024 ബൈറ്റുകള്‍ ആയി കുറച്ചിരിക്കുന്നു

    • ഡിസ്കവറി സജീവമാണെങ്കില്‍ dev_loss_tmo-ന്റെ സമയത്ത് നോഡുകള്‍ നീക്കം ചെയ്യുന്നതല്ല

    • 8GB ലിങ്ക് സ്പീഡുകള്‍ ഇപ്പോള്‍ സജ്ജമാക്കിയിരിക്കുന്നു

  • qla4xxx ഡ്റൈവറ്‍ താഴെ പറഞ്ഞിരിക്കുന്ന മാറ്റങ്ങള്‍ വരുത്തുന്നതിനായി പരിഷ്കരിച്ചിരിക്കുന്നു:

    • IPV6, QLE406x, ioctl എന്നീ ഘടകങ്ങള്‍ക്കുള്ള പിന്തുണ ചേറ്‍ത്തിരിക്കുന്നു

    • ലോക്കപ്പുകള്‍ക്ക് കാരണമായിരുന്നു mutex_lock പിശക് പരിഹരിച്ചിരിക്കുന്നു

    • സംയജക ഘടകം ലോഡ്/അണ്‍ലോഡ് ചെയ്യുവാന്‍ ശ്റമിക്കുമ്പോള്‍ qla4xxx , qla3xxx എന്നിവ നേരിട്ടിരുന്ന ലോക്കപ്പ് പ്റശ്നങ്ങള്‍ പരിഹരിച്ചിരിക്കുന്നു

  • mpt ഫ്യൂഷന്‍ ഡ്റൈവറുകള്‍: 3.04.04 ലക്കത്തിലേക്ക് പുതുക്കിയിരിക്കുന്നു. ഇത് പല മാറ്റങ്ങള്‍ക്കും കാരണമാകുന്നു:

    • പല ബഗുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പിശക് പരിഹരിച്ചിരിക്കുന്നു

    • mptsas ഇപ്പോള്‍ ടാറ്‍ഗറ്റ് റീസെറ്റുകള്‍ അനുക്റമമാക്കുന്നു

    • mptsas, mptfc ഇപ്പോള്‍ ലോജിക്കല്‍ യൂണിറ്റ് നംബറുകള്‍ക്കും (LUN) 255-ല്‍ കൂടുതലായ ടാറ്‍ഗറ്റുകള്‍ക്കും പിന്തുണ നല്‍കുന്നു.

    • DVD ഡ്റൈവറിന്റെ പ്റവറ്‍ത്തനത്തിന്റെ വേഗത വളരെ കുറവാകാന്‍ കാരണമായിരുന്നLSI mptspi ഡ്റൈവറ്‍ റിഗ്റഷന്‍ പരിഹരിച്ചിരിക്കുന്നു

    • ഒരു LSI SCSI ഡിവൈസ് BUSY ആണ് നിലവാരം എന്ന് മറുപടി നല്‍കുമ്പോള്‍, പല ശ്റമങ്ങള്‍ക്ക് ശേഷമുള്ള I/O പ്റക്റിയ ഇനി മുതല്‍ പരാജയപ്പെടുകയില്ല

    • auto-rebuild-ല്‍ ഇനി RAID അറേകളില്‍ ലഭ്യമാകുകയില്ല

  • arcmsr ഡ്റൈവറ്‍: Areca RAID കണ്ട്റോളറുകള്‍ക്കുള്ള പിന്തുണ ലഭ്യമാക്കുന്നതിനായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

  • 3w-9xxx ഘടകം: 3ware 9650SE ശരിയായി പിന്തുണയ്ക്കുന്നതിനായി പുതുക്കിയിരിക്കുന്നു.

കേറ്‍ണല്‍ സംബന്ധിച്ച പരിഷ്കാരങ്ങള്‍

  • CIFS ക്ളൈന്റ് 1.48aRH ലക്കത്തിലേക്ക് പരിഷ്കരിച്ചിരിക്കുന്നു. ഇത് 1.48a റിലീസിന്റെ അടിസ്ഥാനത്തിലാണ്; താഴെ പറഞ്ഞിരിക്കുന്ന മാറ്റങ്ങള്‍ വരുത്തുന്ന പാച്ചുകളും ഇതിലുണ്ട്:

    • sec=none എന്ന മൌണ്ട് ഉപാധിയുടെ ഫലം അജ്ഞാത മൌണ്ട് ആകുന്നു

    • POSIX എക്സ്റ്റെന്‍ഷനുകള്‍ സജ്ജമാകുമ്പോള്‍ CIFS umask അംഗീകരിക്കുന്നു

    • പാക്കറ്റ് സൈനിങിനായി ആവശ്യപ്പെടുന്ന sec= മൌണ്ട് ഉപാധികള്‍ പരിഹരിച്ചിരിക്കുന്നു

    EMC Celerra പ്റൊഡക്ട് ഉപയോക്താക്കള്‍ക്ക് (NAS Code 5.5.26.x-ഉം അതില്‍ താഴെയുള്ളവയും), EMC NAS-ലുള്ള ഷെയറുകള്‍ ലഭ്യമാകുമ്പോള്‍ CIFS ക്ളൈന്റ് തകരാറിലാകുന്നു എന്ന് ശ്റദ്ധിക്കുക. ഈ പ്റശ്നം തിരിച്ചറിയുന്നതിനുള്ള കേറ്‍ണല്‍ സന്ദേശങ്ങളാണിവ:

    kernel:  CIFS VFS: server not responding
    kernel:  CIFS VFS: No response for cmd 162 mid 380
    kernel:  CIFS VFS: RFC1001 size 135 bigger than SMB for Mid=384
    

    ഒരു CIFS മൌണ്ടിന് ശേഷം, അതിലുള്ള ഏതെങ്കിലും ഫയലിലേക്ക് എഴുതുകയോ വായിക്കുകയോ ചെയ്യുവാന്‍ സാധ്യമല്ല. മാത്റമല്ല, മൌണ്ട്പോയിന്റില്‍ ഒരു I/O ശ്റമിക്കുന്ന ഏതെങ്കിലും പ്റയോഗം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് പരിഹരിക്കുന്നതിനായി, NAS Code 5.5.27.5 അല്ലെങ്കില്‍ അടുത്തതിലേക്ക് (EMC Primus കേസ് നംബറ്‍ emc165978 ഉപയോഗിക്കുക) പരിഷ്കരിക്കുക.

  • MODULE_FIRMWARE ടാഗുകള്‍ക്ക് ഇപ്പോള്‍ പിന്തുണ ലഭ്യമാകുന്നു.

  • ICH9 കണ്ട്രോളറുകള്‍ക്ക് ഇപ്പോള്‍ പിന്തുണ ലഭ്യമാണ്.

  • Greyhound പ്റക്റിയകള്‍ക്ക് ഇപ്പോള്‍CPUID കോളുകളില്‍ പിന്തുണ ലഭ്യമാകുന്നു.

  • പുതിയ Greyhound-ന്റെ പ്റവറ്‍ത്തനങ്ങള്‍ ഇപ്പോള്‍ Oprofile പിന്തുണയ്ക്കുന്നു.

  • z/VM ഉപയോഗം മെച്ചപ്പെടുത്തുന്നതിനായി ഇപ്പോള്‍ Directed DIAG പിന്തുണയ്ക്കുന്നു.

  • Intel ഗ്റാഫിക്സ് ചിപ്സെറ്റ് ഇപ്പോള്‍ DRM കേറ്‍ണല്‍ ഘടകം വഴി പിന്തുണയ്ക്കുന്നു. കൂടാതെ, നേരിട്ടുള്ള റെന്‍ഡറിങിനായി DRM API 1.3 ലക്കത്തിലേക്ക് പുതുക്കിയിരിക്കുന്നു.

  • ACPI പവറ്‍ മാനേജ്മെന്റിലുള്ള പരിഷ്കാരം S3 suspend-to-RAM, S4 ഹൈബറ്‍നേറ്റ് എന്നിവ മെച്ചപ്പെടുത്തിയിരിക്കുന്നു.

മറ്റ് പരിഷ്കാരങ്ങള്‍

  • gaim ഇനി മുതല്‍ pidgin എന്ന് വിളിക്കുന്നു.

  • Intel microcodeലക്കം 1.17 ആയി പരിഷ്കരിക്കപ്പെട്ടിരിക്കുന്നു. പുതിയ Intel പ്റസസ്സറുകള്‍ക്ക് ഇത് പിന്തുണ കൂട്ടുന്നു.

  • Implicit active-active failover using dm-multipath on EMC Clariion storage is now supported.

  • ചൈനീയ് ലിപിയായ Zysong ഇനി മുതല്‍ fonts-chinese പാക്കേജിന്റെ ഒരു ഭാഗമായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതല്ല. Zysong ഇപ്പോള്‍ fonts-chinese-zysong എന്ന പേരില്‍ മറ്റൊരു പാക്കജായി ലഭ്യമാകുന്നു.Supplementary CD-യില്‍ fonts-chinese- zysong ലഭിക്കുന്നു.

    fonts-chinese-zysong പാക്കേജ് ചൈനീസ് നാഷണല്‍ സ്റ്റാന്‍ഡേറ്‍ഡ് GB18030 പിന്തുണയ്ക്കേണ്ടതാകുന്നു എന്ന് പ്റത്യേകം ശ്റദ്ധിക്കുക.

  • ചാലഞ്ച് ഹാന്‍ഷെയിക്ക് ഓഥന്റിക്കേഷന്‍ പ്റോട്ടോക്കോളിന്റെ (CHAP) ഉപയോഗിക്കുന്ന പേരിനുംപാസ്‌വേറ്‍ഡിനും 256 അക്ഷരങ്ങള്‍ അല്ലെങ്കില്‍ അക്കങ്ങള്‍ വീതമാകുന്നു പരിധി.

  • pump ഈ ലക്കത്തില്‍ നിന്നും മാറ്റിയിരിക്കുന്നു. ആയതിനാല്‍ netconfig ഉപയോഗിച്ച് നിങ്ങളുടെ സംയോജക ഘടകം ക്റമികരിക്കുന്നത് ifcfg സ്ക്രിപ്റ്റുകളെ തകറ്‍ക്കുന്നു.

    നെറ്റ്‌വറ്‍ക്ക് സംയോജക ഘടകം ശരിയായി ക്റമികരിക്കുന്നതിന്ി system-config-network ഉപയോഗിക്കുക. പരിഷ്കരിച്ച system-config-network പാക്കേജിന്റെഇന്‍സ്റ്റലേഷന്‍ം netconfig-നെ നീക്കം ചെയ്യുന്നു.

  • rpm --aid-നുള്ള പിന്തുണ ഇനി ലഭ്യമല്ല. അതിനാല്‍, പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനും yum ഉപയോഗിക്കുക.

ടെക്നോളജി പ്രിവ്യൂകള്‍

ടെക്നോളജി പ്റിവ്യൂ സവിശേഷതകള്‍ക്ക് നിലവില്‍ Red Hat Enterprise Linux 5.1-ന്‍റെ സബ്സ്ക്രിപ്ഷന്‍ സറ്‍വീസുകളില്‍ പിന്തുണ ലഭ്യമല്ല. അവ ഇപ്പോള്‍ പൂറ്‍ണ്ണ പ്റവറ്‍ത്തനത്തിലല്ല, അതിനാല്‍ പ്റൊഡക്ഷനില്‍ ഉപയോഗിക്കുവാന്‍ സാധ്യമല്ല. എങ്കിലും ഇവ ഉപയോക്താക്കളുടെസൌകര്യത്തിനായി ഇതില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു.

ഉപയോക്താക്കള്‍ക്ക് ഈ സവിശേഷതകള്‍ ഒരു നോണ്‍-പ്റൊഡക്ഷന്‍ എന്‍വിറോണ്‍മെന്‍റില്‍ ഉപയോഗപ്പെടുന്നു. മുഴുവന്‍ പിന്തുണ ലഭിക്കുന്നതിനു മുന്പുളള ടെക്നോളജി പ്റിവ്യൂ സമയത്തും ഉപയോക്താക്കള്‍ക്ക് അവരുടെ അഭിപ്റായങ്ങളും നിറ്‍ദ്ദേശങ്ങളും നല്‍കാവുന്നതാണ്. സുരക്ഷാസംബന്ധമായ പ്റശ്നങ്ങള്‍ക്ക് ഇറാട്ടാകള്‍ നല്‍കുന്നതാണ്.

പുരോഗമനത്തിനിടയില്‍ ടെക്നോളജി പ്രിവ്യൂവിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ പരീക്ഷുക്കന്നതിനായി ജനങ്ങള്‍ക്ക് ലഭ്യമാകുന്നു. ഇനിയുള്ള റിലീസില്‍ ടെക്നോളജി പ്രിവ്യൂവിന് മുഴുവന്‍ പിന്തുണയും ലഭ്യമാക്കുക എന്നതാണ് Red Hat-ന്‍റെ ലക്ഷ്യം.

Stateless Linux

ഒരു കംപ്യൂട്ടര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യാം എന്നുളളതിനെപ്പറ്റി ഒരു പുതിയ കാഴ്ചപ്പാട്, അനവധി സിസ്റ്റങ്ങളുടെ സംഭരണവും അവകൈകാര്യം ചെയ്യുന്നതും, അങ്ങനെ അവയെ എളുപ്പത്തില്‍ മാറ്റം ചെയ്യുന്നതിനും ഒക്കെ സഹായിക്കുന്ന ഒരു സംവിധാനമാണ് Stateless Linux. ഇത് പ്രാഗല്ഭ്യത്തില്‍ വരുത്തുന്നതിനായി പകര്‍പ്പുകള്‍ ഉണ്ടാക്കപ്പെടുന്ന സിസ്റ്റം ഇമേജുകള്‍ സ്ഥാപിച്ച് അവ അനവധി സ്റ്റേറ്റ് ലസ്സ് സിസ്റ്റങ്ങളുടെ ഇടയില്‍ കൈകാര്യം ചെയ്ത്, ഒപ്പറേറ്റിങ് സിസ്റ്റം ഒരു റീഡ്-ഒണ്‍ലി രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്കായി/etc/sysconfig/readonly- root കാണുക).

ഇപ്പോള്‍ ഉളള പുരോഗതിയുടെ നിലവിലുളള അവസ്ഥയില്‍, സ്റ്റേറ്റ്ലെസ്സ് ഫീച്ചറുകള്‍, ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുടെ സബ്സെറ്റുകളാണ്. ടെക്നോളജി പ്രിവ്യൂ എന്ന് കേപ്പബിളിറ്റിയെ ലേബല്‍ ചെയ്തിരിക്കുന്നു.

Red Hat Enterprise Linux 5 -യില്‍ ഉല്‍പ്പെടുത്തിയിട്ടുളള ഇനിഷ്യല്‍ കേപ്പബിളിറ്റീസിന്‍റെ ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്:

  • NFS-ല്‍ സ്റ്റേറ്റ്ലെസ്സായ ഒരു ഇമേജ് പ്രവര്‍ത്തിക്കുന്നു

  • NFS-ല്‍ ലൂപ്പ് ബാക്ക് വഴി സ്റ്റേറ്റ്ലെസ്സായ ഒരു ഇമേജ് പ്രവര്‍ത്തിക്കുന്നു

  • iSCSI-ല്‍ പ്രവര്‍ത്തിക്കുന്നു

സ്റ്റേറ്റ്ലെസ്സ് കോഡ് ടെസ്റ്റ് ചെയ്യുവാന്‍ താല്‍പര്യം ഉള്ളവര്‍ http://fedoraproject.org/wiki/StatelessLinuxHOWTO-ല്‍ HOWTO വായിച്ചശേഷം stateless-list@redhat.com-ല്‍ അംഗങ്ങള്‍ ആവുക.

സ്റ്റേറ്റ്ലെസ്സ് Linux-നുള്ള ഇന്‍ഫ്രാസ്ട്രക്ചറ്‍ പീസുകള്‍ യഥാറ്‍ത്ഥത്തില്‍ കൊണ്ടുവന്നത് Red Hat Enterprise Linux 5-ല്‍ ആണ്.

AIGLX

മുഴുവന്‍ പിന്തുണ ലഭ്യമാകുന്ന X സറ്‍വറിന്‍റെ ഒരു ടെക്നോളജി പ്റിവ്യൂ ആയ വിശേഷതയാണ് AIGLX. നിലവാരമുളള ഡസ്ക്ടോപ്പില്‍ GL-ആക്സിലറേറ്റഡ് ഇഫക്ടുകള്‍ സജ്ജമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ഈ പ്റൊജക്ടില്‍ താഴെ പറയുന്നവ ലഭ്യമാണ്:

  • ചെറിയ മാറ്റങ്ങള്‍ വരുത്തിയ X സറ്‍വറ്‍

  • പുതിയ പ്റോട്ടോക്കോളിനുളള സപ്പോറ്‍ട്ട് ലഭ്യമാക്കുന്ന ഒരു പുതുക്കിയ Mesa പാക്കേജ്

ഈ ഘടകങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത്, നിങ്ങളുടെ ഡസക്ടോപ്പില്‍, നിസ്സാര മാറ്റങ്ങള്‍ കൊണ്ട് GL-ആക്സിലറേറ്റഡ് ഇഫക്ടുകള്‍ ഉണ്ടാക്കുന്നു. മാത്റമല്ല, നിങ്ങളുടെ X സറ്‍വറ്‍ മാറ്റാതെ അവ സജ്ജമാക്കുവാനും നിഷ്ക്റിയമാക്കുവാനും സാധ്യമാകുന്നു. ഹാറ്‍ഡ്‌വെയറ്‍ GLX ആക്സിലറേഷന്‍ ഉപയോഗിക്കുന്നതിനും റിമോട്ട് GLX പ്റയോഗങ്ങളെ AIGLX സജ്ജമാക്കുന്നു.

devicescape (d80211)

devicescape സ്റ്റാക്ക് iwlwifi 4965GN വയറ്‍ലെസ്സ് ഡ്റൈവറിനെ സജ്ജമാക്കുന്നു. ചില ഡിവൈസുകള്‍ ഏത് Wi-Fi നെറ്റ്‌വറ്‍ക്കിലേക്കും കണക്ട് ചെയ്യുന്നതിനായി ഈ സ്റ്റാക്ക് അനുവദിക്കുന്നു.

അപ്സ്ട്രീമില്‍ നിന്നും അംഗീകാരം ലഭിക്കേണ്ട ഒരു കോഡ് ഈ സ്റ്റാക്കിനുണ്ട്. കൂടാത, ഈ സ്റ്റാക്കിന്‍റെ stability ഇനിയും പരീക്ഷിക്കേണ്ടതായുണ്ട്. ആയതിനാല്‍, ഈ സ്റ്റാക്ക് ഈ ലക്കത്തില്‍ ഒരു ടെക്നോളജി പ്റിവ്യൂ ആയി ഉള്‍പ്പെടുത്തിയിരിക്കുന്നു.

FS-Cache

റിമോട്ട് ഫയല്‍ സിസ്റ്റമുകള്‍ക്കുളള ലോക്കല്‍ caching സൌകര്യമാണ് FS-Cache ; ലോക്കലായി മൌണ്ട് ചെയ്ത ഒരു ഡിസ്കില്‍ NFS data cache ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. FS-Cache പ്രയോഗം സജ്ജമാക്കുന്നതിനായി, cachefilesd RPM ഇന്‍സ്റ്റോള്‍ ചെയ്യുക. /usr/share/doc/cachefilesd-<version>/README-യില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക.

<version> - ഇവിടെ ഇന്‍സ്റ്റോള്‍ ചെയ്ത cachefilesd പാക്കേജിന്‍റെ വേര്‍ഷന്‍ നല്‍കുക.

Systemtap

പ്റവറ്‍ത്തിച്ചുകൊണ്ടിരിക്കുന്ന Linux സിസ്റ്റം സംബന്ധിച്ചുളള വിവരങ്ങള്‍ എളുപ്പത്തില്‍ ശേഖരിക്കുന്നതിനുളള ഫ്റീ സോഫ്റ്റ്‌വെയറ്‍ (GPL) ഇന്‍ഫ്രാസ്ട്രക്ചറ്‍ Systemtap ലഭ്യമാക്കുന്നു . ഇതിന്‍റെ സഹായത്തോടെ ഡെവലപ്പറ്‍മാറ്‍ക്ക് ഡേറ്റാ സംഭരിക്കുന്നതിനായി വീണ്ടും കംപൈല്‍ ചെയ്യുകയോ, ഇന്‍സ്റ്റോള്‍ ചെയ്യുകയോ റീബൂട്ട് ചെയ്യുകയോ ആവശ്യമില്ല. പ്റശ്നങ്ങള്‍ കണ്ട് പിടിക്കുന്നതിനും ഇത് സഹായിക്കുന്നു.

iSCSI ടാര്‍ഗറ്റ്

ഒരു SCSI ഇനീഷ്യേറ്ററ്‍ ഉള്ള മറ്റ് സിസ്റ്റമുകളിലേക്ക് ബ്ളോക്ക്-ലവല്‍ SCSI സ്റ്റോറേജ് നല്‍കുന്നതിനായി ലിനക്സ് ടാറ്‍ഗറ്റ് ഫ്റെയിംവറ്‍ക്ക് (tgt) അനുവദിക്കുന്നു. ഒരു നെറ്റ്‌വറ്‍ക്കിലുള്ള ഏതെങ്കിലും iSCSI ഇനീഷ്യേറ്ററ്‍ക്ക് സ്റ്റോറേജ് നല്‍കുന്ന ഒരു ലിനക്സ് iSCSI ടാറ്‍ഗറ്റായി ആണ് ഈ സവിശേഷത ആദ്യം പ്റവറ്‍ത്തിക്കുന്നത്.

iSCSI ടാര്‍ഗറ്റ് ക്റമികരിക്കുന്നതിനായി, scsi-target-utils RPM ഇന്‍സ്റ്റോള്‍ ചെയ്ത് താഴെ കൊടുത്തിരിക്കുന്ന നിറ്‍ദ്ദേശങ്ങള്‍ കാണുക:

  • /usr/share/doc/scsi-target-utils-<version>/README

  • /usr/share/doc/scsi-target-utils-<version>/README.iscsi

<version> - ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന പാക്കേജിന്‍റെ വേര്‍ഷന്‍ ഇവിടെ നല്‍കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി man tgtadm കാണുക.

ഫയര്‍വയര്‍

ഈ ലക്കത്തില്‍ firewire-sbp2 ഘടകം ഒരു ടെക്നോളജി പ്റിവ്യൂ ആയി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഘടകം ഫയറ്‍വെയറ്‍ സ്റ്റോറേജ് ഡിവൈസുകളിലേക്കും സ്കാനറുകളിലേക്കുമുള്ള ബന്ധം സജ്ജമാക്കുന്നു.

നിലവില്‍ ഫയര്‍വയര്‍ ഇവ പിന്തുണയ്ക്കുന്നില്ല:

  • IPv4

  • pcilynx ഹോസ്റ്റ് കണ്ട്രോളറുകള്‍

  • മള്‍ട്ടി-LUN സ്റ്റോറേജ് ഡിവൈസുകള്‍

  • സ്റ്റോറേജ് ഡിവൈസുകളിലേക്കുള്ള നോണ്‍-എക്സ്‌ക്ളൂസീവ് പ്റവേശനം

കൂടാതെ, താഴെ പറയുന്ന പ്റശ്നങ്ങള്‍ ഇപ്പോഴും ഫയറ്‍വയറില്‍ നിലനില്‍ക്കുന്നു:

  • SBP2 ഡ്റൈവറിലുള്ള മെമ്മറിയുടെ ചോറ്‍ച്ച സിസ്റ്റമിനെ അണ്‍റെസ്പോണ്‍സീവ് ആക്കുന്നു.

  • ഈ ലക്കത്തിലുള്ള ഒരു കോഡ് വലിയ-എന്‍ഡിയന്‍ സിസ്റ്റമുകളില്‍ ശരിയായി പ്റവറ്‍ത്തിക്കുന്നതല്ല. PowerPC-യില്‍ അപ്റതീക്ഷിതമായ പെരുമാറ്റത്തിന് കാരണമാകാം.

പരിഹരിക്കപ്പെട്ട പ്രശ്നങ്ങള്‍

  • SATA-ഉപയോഗിക്കുന്ന സിസ്റ്റമുകള്‍ക്ക് ബൂട്ട് ചെയ്യുന്ന സമയത്ത് തടസ്സമുണ്ടാക്കുകയം വീണ്ടും ആരംഭിക്കുന്നതിന് മുമ്പ് പിശക് കാണിച്ചിരുന്ന SATA ബഗ് പരിഹരിക്കപ്പെട്ടിരിക്കുന്നു.

  • മള്‍ട്ടി-ബൂട്ട് സിസ്റ്റമുകളില്‍, Windows Vista™ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന പ്റൈമറി പാറ്‍ട്ടീഷന്റെ ആദ്യത്തെ സെക്ടറ്‍ ഇപ്പോള്‍ parted സൂക്ഷിക്കുന്നു. Red Hat Enterprise Linux 5.1 , Windows Vista™ എന്നിവ രണ്ടും ഉപയോഗിച്ച് ഒരു മള്‍ട്ടി-ബൂട്ട് സിസ്റ്റം ക്റമികരിക്കുമ്പോള്‍, രണ്ടാമത്തേത് ഇനി അണ്‍ബൂട്ടബിള്‍ ആയിരിക്കില്ല

  • ഇനി മുതല്‍ rmmod xennet കാരണം domU തകരുന്നതല്ല.

  • node 0-ല്‍ മെമ്മറി ക്റമികരിച്ചിട്ടില്ലാത്ത 4-സോക്കറ്റ് AMD Sun Blade X8400 സറ്‍വറ്‍ ഘടകം ഉളള സിസ്റ്റമുകള്‍ ബൂട്ട് ചെയ്യുന്പോള്‍ ഇനി തടസ്സം ഉണ്ടാകുന്നതല്ല.്കരിക്കുക.

  • conga, luciഎന്നിവ ഇപ്പോള്‍ പിശകുള്ള ഡൊമെയിനുകള്‍ ഉണ്ടാക്കി ക്റമികരിക്കുന്നതിനായി ഉപയോഗിക്കുവാന്‍ സാധിക്കുന്നു.

  • yum ഉപയോഗിച്ച് ക്ളസ്റ്ററ്‍ സ്റ്റോറേജ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഇനി ഇടപാടുകള്‍ ഒന്നും പരാജയപ്പെടുന്നതല്ല.

  • ഇന്‍സ്റ്റലേഷന്‍ നടക്കുമ്പോള്‍, തെറ്റായ SELinux കോണ്‍ടെക്സ്റ്റുകള്‍ /var/log/faillog, /var/log/tallylog എന്നിവയ്ക്ക് നല്‍കുന്നതല്ല.

  • CD, NFSISO പോലുളള സ്പ്ളിറ്റ് ഇന്‍സ്റ്റലേഷന്‍ മീഡിയാ (ഉദാ, CD അല്ലെങ്കില്‍ NFSISO) ഉപയോഗിച്ച് Red Hat Enterprise Linux 5 ഇന്‍സ്റ്റോള്‍ ചെയ്യുന്പോള്‍, amanda-server -ന്‍റെ ഇന്‍സ്റ്റലേഷനില്‍ ഇനിതകരാറുണ്ടാവുകയില്ല

  • ഏറ്റവും പുതിയ k8 പ്റസസ്സറുകളില്‍ ഇപ്പോള്‍ EDAC മെമ്മറിയുടെ ശരിയായ വ്യാപ്തി രേഖപ്പെടുത്തുന്നു.

  • gdm വഴി മറ്റൊരു കംപ്യൂട്ടറില്‍ നിന്നും ഒരു ഗ്നോം ഡസ്ക്ടോപ്പിലേക്ക് പ്റവേശിക്കുന്നത് ലോഗിന്‍ സ്ക്രീനെ ഇനി തടസ്സപ്പെടുത്തുന്നതല്ല.

  • മള്‍ട്ടി-മൌണ്ടുകളുടെ പ്റവറ്‍ത്തനത്തിന് തടസ്സാമായിരുന്ന autofs-ലുണ്ടായിരുന്ന പിശക് തിരുത്തിയിരിക്കുന്നു.

  • tvtime , xawtv എന്നിവ bttv കേറ്‍ണല്‍ ഘടകങ്ങള്‍ക്കൊപ്പം പ്റവറ്‍ത്തിപ്പിക്കുന്നത് സിസ്റ്റത്തിന്‍റെ പ്റവറ്‍ത്തനത്തിന് തടസ്സം ഉണ്ടാക്കുന്നു.

  • ഈ റീലിസില്‍ utrace-ല്‍ വരുത്തിയ മാറ്റങ്ങള്‍ താഴെ പറഞ്ഞിരിക്കുന്ന തിരുത്തലുകള്‍ ഉണ്ടാക്കിയിരിക്കുന്നു:

    • ptrace ഉപയോഗിക്കുമ്പോള്‍ റെയിസ് അവസ്ഥയില്‍ തകരാറിന് കാരണമായിരുന്ന പിശക് പരിഹരിച്ചിരിക്കുന്നു

    • ചില PTRACE_PEEKUSR കോളുകളില്‍ നിന്നും പിശകുകളുള്ള EIO ഫലങ്ങള്‍ക്ക് കാരണമായിരുന്ന റിഗ്റഷന്‍ പരിഹരിച്ചിരിക്കുന്നു

    • ചില പ്റത്യേക സാഹചര്യങ്ങളില്‍ ഒരു ചൈള്‍ഡ് പുറത്ത് കടക്കുമ്പോള്‍ wait4 കോളുകള്‍ പ്റവറ്‍ത്തിക്കുന്നതിന് തടസ്സമായിരുന്ന ഒരു റിഗ്റഷന്‍ ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നു

    • ഒരു പ്റക്റിയ അവസാനിപ്പിക്കുന്നതില്‍ നിന്നും SIGKILL-ന് തടസ്സം ഉണ്ടാക്കിയിരുന്ന റിഗ്റഷന്‍ പരിഹരിച്ചിരിക്കുന്നു. ചില സാഹചര്യങ്ങളില്‍ ptrace ഒരു പ്റക്റിയയില്‍ പ്റവറ്‍ത്തിപ്പിക്കുമ്പോള്‍ ആണ് ഇത് സംഭവിച്ചിരുന്നത്.

  • അലാറമുകളും പീരിയോഡിക് RTC ഇന്‍ററപ്റ്റുകളും ശരിയായി പ്റവറ്‍ത്തിക്കുന്നതിന് തടസ്സമായിരുന്ന റീയല്‍ ടൈം ക്ളോക്കില്‍ (RTC) ഒരു പിശക് ഈ റിലീസില്‍ തിരുത്തിയിരിക്കുന്നു.

പരിചിതമായ പ്രശ്നങ്ങള്‍

  • Anaconda-യില്‍ ആദ്യത്തെ തവണ റിലീസ് നോട്ടുകള്‍ ബട്ടണ്‍ ക്ളിക്ക് ചെയ്യുമ്പോള്‍, റിലീസ് നോട്ടുകളുടെ ജാലകം ലഭ്യമാകുന്നതിന് അല്‍പം സമയമെടുക്കുന്നു. ഈ സമയത്ത്, ജാലകത്തില്‍ ഒരു ശൂന്യമായ പട്ടിക പ്റത്യക്ഷമാകുന്നു. എന്നാല്‍, റിലീസ് നോട്ടുകള്‍ പെട്ടെന്ന് സ്ക്രീനില്‍ വരുന്നതിനാല്‍ ഉപയോക്താക്കള്‍ ഇത് അധികം ശ്റദ്ധിക്കപ്പെടുന്നില്ല.

    CPU-ന്റെ ഏറ്റവും കൂടുതല്‍ ഉപയോഗം പാക്കേജ് ഇന്‍സ്റ്റലേഷന്‍ സമയത്ത് ആയതിനാലാണ് ഈ താമസം.

  • ചില സിസ്റ്റമുകളില്‍, ഒരു ഗ്റാഫിക്കല്‍ ലോഗിന്‍ സമയത്ത് അല്ലെങ്കില്‍, ഗ്റാഫിക്കല്‍ ഇന്‍സ്റ്റോളറ്‍ ഉപയോഗിക്കുന്പോള്‍ സംഭവിക്കുന്ന ഗ്റാഫിക്സ് അല്ലെങ്കില്‍ ലിപികളിലെ തകരാറുകള്‍ക്ക് കാരണം അവ ഉപയോഗിക്കുന്ന NVIDIA ഗ്റാഫിക്കല്‍ കാറ്‍ഡുകള്‍ആകുന്നു. ഇത് പരിഹരിക്കുന്നതിനായി, ഒരു വിറ്‍ച്ച്വല്‍ കണ്‍സോള്‍ ഉപയോഗിക്കുക അല്ലെങ്കില്‍ ശരിയ്ക്കുളള X ഹോസ്റ്റ് ആകുക.

  • MegaRAID ഡ്റൈവറ്‍ ഉപയോഗിക്കുന്ന ഹോസ്റ്റ് ബസ് അഡാപ്റ്ററുകള്‍ "മാസ് സ്റ്റോറേജ്" എമുലേഷന്‍ മോഡിലാണ് പ്റവറ്‍ത്തിക്കേണ്ടത്, "I2O" എമുലേഷന്‍ മോഡില്‍ അല്ല. ഇതിനായി, താഴെ പറയുന്നതനുസരിച്ച് പ്റവറ്‍ത്തിക്കുക:

    1. MegaRAID BIOS സെറ്റപ്പ് യൂട്ടിലിറ്റി നല്‍കുക

    2. അഡാപ്റ്ററ്‍ സെറ്റിങ് മെനു നല്‍കുക.

    3. മറ്റ് അഡാപ്റ്ററ്‍ ഉപാധികള്‍-ന് കീഴിലുളള, എമുലേഷന്‍ തിരഞ്ഞെടുത്ത്, മാസ് സ്റ്റോറേജ് ആയി ക്റമികരിക്കുക.

    അഡാപ്റ്ററ്‍ തെറ്റായി "I2O" എമുലേഷന്‍ എന്ന് ക്റമികരിച്ചിരിക്കുന്നു എങ്കില്‍, സിസ്റ്റം i2o ഡ്റൈവറ്‍ ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നതാണ്. ഇത് ശരിയായ ഡ്റൈവറ്‍ ലഭ്യമാക്കുന്നതിന് തടസ്സമാകുന്നു.

    മുന്പുളള Red Hat Enterprise Linux റിലീസുകള്‍ MegaRAID ഡ്രൈവറിനു മുന്പ് I20 ഡ്രൈവര്‍ ലഭ്യമാക്കുന്നതല്ല. ഇതിന് പുറമേ, Linux-നൊപ്പം ഉപയോഗിക്കുന്പോള്‍, ഹാറ്‍ഡ്‌വെയറ്‍ എപ്പോഴും "Mass Storage" എമുലേഷന്‍ മോഡില്‍ സെറ്റ് ചെയ്തിരിക്കേണ്ടതാണ്.

  • വയറ്‍ഡ് ഇഥറ്‍നെറ്റ് പോറ്‍ട്ട് ഉപയോഗിച്ചുളള നെറ്റ്‌വറ്‍ക്ക്-അടിസ്ഥാനത്തിലുളള ഇന്‍സ്റ്റലേഷന്‍ സമയത്ത് DHCP വിലാസം ലഭിക്കുവാനുളള ശ്റമം, Cisco Aironet MPI-350 വയറ്‍ലെസ് കാറ്‍ഡുളള ലാപ്ടോപ്പുകളുടെ പ്റവറ്‍ത്തനത്തിന് തടസ്സം ഉണ്ടാക്കുന്നു.

    ഇത് പരിഹരിക്കുന്നതിനായി, ഇന്‍സ്റ്റലേഷനു വേണ്ടി ലോക്കല്‍ മീഡിയാ ഉപയോഗിക്കുക. ഇതിനായി, ഇന്‍സ്റ്റലേഷന് മുന്പ് ലാപ്ടോപ്പ് BIOS-ലുളള വയറ്‍ലെസ് കാറ്‍ഡ് പ്റവറ്‍ത്തന രഹിതമാക്കുകയും ചെയ്യാവുന്നതാണ്. (ഇന്‍സ്റ്റലേഷന് ശേഷം നിങ്ങള്‍ക്ക് വയറ്‍ലെസ് കാറ്‍ഡ് വീണ്ടും സജ്ജമാക്കാവുന്നതാണ്).

  • നിലവില്‍, പാക്കേജ് തിരഞ്ഞെടുക്കലിനും അത് വേണ്ട എന്ന് വയ്ക്കുന്നതിനും system-config-kickstart പിന്തുണ നല്‍കുന്നില്ല. system-config-kickstart ഉപയോഗിക്കുന്പോള്‍, അത് നിഷ്ക്റിയമാണ് എന്നത്പാക്കേജ് തിരഞ്ഞെടുക്കല്‍ ഉപാധി സൂചിപ്പിക്കുന്നു. ഇതിന്‍റെ പ്റധാന കാരണം, ഗ്റൂപ്പ് സംബന്ധിച്ചുളള വിവരങ്ങള്‍ yum ഉപയോഗിച്ച് system-config-kickstart ലഭ്യമാക്കുന്നു, പക്ഷേ Red Hat നെറ്റ്‌വറ്‍ക്ക്-ലേക്ക് കണക്ട് ചെയ്യുന്നതിന് yum ക്റമികരിക്കുവാന്‍ സാധ്യമല്ല എന്നതാണ്.

    നിലവില്‍, നിങ്ങളുടെ കിക്ക്സ്റ്റാറ്‍ട്ട് ഫയലുകളിലുളള പാക്കേജ് വിഭാഗങ്ങള്‍ നിങ്ങള്‍ സ്വയം പുതുക്കേണ്ടതാകുന്നു. system-config-kickstart ഉപയോഗിച്ച് ഒരു കിക്ക്സ്റ്റാറ്‍ട്ട് ഫയല്‍ തുറക്കുന്പോള്‍, പാക്കേജ് വിവരങ്ങള്‍ എല്ലാം അതില്‍ സംഭരിക്കുകയും നിങ്ങള്‍ അത് സൂക്ഷിക്കുന്പോള്‍ തിരിച്ചെഴുതുകയും ചെയ്യുന്നു.

  • Red Hat Enterprise Linux 5-ന്‍റെ ഈ റിലീസില്‍ /var/log/boot.log-ലേക്ക് ബൂട്ട്-സമയം ലോഗ് ചെയ്യുവാന്‍ സാധ്യമല്ല. Red Hat Enterprise Linux 5-ന്‍റെ അടുത്ത ലക്കത്തില്‍ നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നു.

  • Red Hat Enterprise Linux 4-ല്‍ നിന്നും Red Hat Enterprise Linux 5-ലേക്ക് പുതുക്കുന്പോള്‍, ഡിപ്ളോയിമെന്‍റ് ഗൈഡ് ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതല്ല. അപ്ഗ്റേഡ് ചെയ്ത ശേഷം സ്വയം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി, pirut കമാന്‍ഡ് ഉപയോഗിക്കേണ്ടതാകുന്നു.

  • X പ്റവറ്‍ത്തിക്കുകയും vesa അല്ലാതെ മറ്റേതെങ്കിലും ഡ്റൈവറ്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍, സിസ്റ്റം kexec/kdump കേറ്‍ണലിലേക്ക് റീബൂട്ട് ചെയ്യുന്നതായിരിക്കില്ല. ഈ പ്റശ്നം ATI Rage XL ഗ്റാഫിക്സ് ചിപ്സെറ്റുകളില്‍ മാത്റം കണ്ടുവരുന്നു.

    ATI Rage XL ഉളള ഒരു സിസ്റ്റമിലാണ് X പ്റവറ്‍ത്തിക്കുന്നത് എങ്കില്‍, kexec/kdump കേറ്‍ണലിലേക്ക് ശരിയായി ബൂട്ട് ചെയ്യുന്നതിനായി, vesa ഡ്റൈവറ്‍ ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.

  • വിറ്‍ച്ച്വലൈസേഷന്‍ സവിശേഷത xw9300, xw9400 എന്നീ മോഡലുകളിലുളള HP സിസ്റ്റമുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത്, time went backwards എന്നതിന് കാരണമാകുന്നു.

    ഇത് പരിഹരിക്കുന്നതിനായി, xw9400 സിസ്റ്റുകളില്‍, HPET ടൈമറ്‍ സജ്ജമാക്കുന്നതിനായി BIOS സെറ്റിങ്ങുകള്‍ ക്റമികരിക്കുക. xw9300 സിസ്റ്റമുകളില്‍ ഈ ഉപാഘധി ലഭ്യമല്ല.

    HP-യുടെ വരാനിരിക്കുന്ന BIOS-ന്റെ പുതുക്കിയ ലക്കത്തില്‍ ഇത് പരിഹരിക്കുന്നതാണ്.

  • nVidia CK804 ചിപ്പ് സെറ്റ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന സിസ്റ്റമില്‍ Red Hat Enterprise Linux 5 ഉപയോഗിക്കുന്പോള്‍, താഴെ പറയുന്ന കേറ്‍ണല്‍ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു:

    kernel: assign_interrupt_mode Found MSI capability
    kernel: pcie_portdrv_probe->Dev[005d:10de] has invalid IRQ. Check vendor BIOS
    

    ചില PCI-E പോറ്‍ട്ടുകള്‍ IRQ ആവശ്യപ്പെടുന്നില്ല എന്നത് ഈ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു.എന്തായാലും ഇവ സിസ്റ്റമിന്‍റെ പ്റവറ്‍ത്തനത്തെ ബാധിക്കുന്നില്ല.

  • നിങ്ങള്‍ റൂട്ട് ആയി കംപ്യൂട്ടറിലേക്ക് പ്റവേശിക്കുമ്പോള്‍, മാറ്റിയെടുക്കുവാന്‍ സാധ്യമാകുന്ന സ്റ്റോറേജ് ഡിവൈസുകള്‍ (CD, DVD എന്നിവ) സ്വയമേ മൌണ്ട് ചെയ്യുന്നതല്ല. അതിനാല്‍, ഗ്റാഫിക്കല്‍ മാനേജറ്‍ വഴി നിങ്ങള്‍ സ്വയം ഡിവൈസ് മൌണ്ട് ചെയ്യേണ്ടതാകുന്നു.

    കൂടാതെ, ഒരു ഡിവൈസ് /media-ലേക്ക് മൌണ്ട് ചെയ്യുന്നതിനായി താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കാവുന്നതാണ്:

    mount /dev/<device name> /media
    
  • ഈ ലക്കത്തില്‍ Calgary IOMMU ചിപ്പിന് സ്വതവേയുള്ള പിന്തുണ ലഭ്യമല്ല. ഇത് സജ്ജമാക്കുന്നതിനായി, iommu=calgary എന്ന കേറ്‍ണല്‍ കമാന്‍ഡ് ലൈന്‍ ഉപാധി ഉപയോഗിക്കുക.

  • സാധാരണ Unix-രീതിയിലുളള ഫിസിക്കല്‍ കണ്‍സോള്‍ IBM System z ലഭ്യമാക്കുന്നില്ല. കൂടാതെ, IBM System z-നുളള Red Hat Enterprise Linux 5-ഉം പ്റോഗ്റാം ആരംഭിക്കുന്ന സമയത്ത് firstboot പ്റവറ്‍ത്തനം പിന്തുണയ്ക്കുന്നില്ല.

    IBM System z-ല്‍ Red Hat Enterprise Linux 5-ന്‍റെ സെറ്റപ്പ് ശരിയായി ആരംഭിക്കുന്നതിന്, ഇന്‍സ്റ്റലേഷന് ശേഷം താഴെ പറയുന്ന കമാന്‍ഡുകള്‍ പ്റവറ്‍ത്തിപ്പിക്കുക:

    • setuptool പാക്കേജ് ലഭ്യമാക്കുന്ന /usr/bin/setup —.

    • rhn-setup പാക്കേജ് ലഭ്യമാക്കുന്ന /usr/bin/rhn_register — .

  • Red Hat Enterprise Linux 5-ല്‍ നിന്നും Red Hat Enterprise Linux 5.1-ലേക്ക് Red Hat നെറ്റ്‌വറ്‍ക്ക് വഴി പരിഷ്കരിക്കുമ്പോള്‍, ഒരു പക്ഷേ redhat-beta കീ ലഭ്യമാക്കുന്നതിനായി നിങ്ങളോട് yum കമാന്‍ഡ് ആവശ്യപ്പെടില്ലായിരിക്കാം. അതിനാല്‍, ഈ പ്റക്റിയയ്ക്കു മുമ്പ് നിങ്ങള്‍ സ്വയം redhat-beta കീ ലഭ്യമാക്കുന്നതാണ് ഉചിതം. ഇതിനായി, താഴെ പറഞ്ഞിരിക്കുന്ന കമാന്‍ഡ് ഉപയോഗിക്കുക:

    rpm --import /etc/pki/rpm-gpg/RPM-GPG-KEY-redhat-beta

  • ക്റമികരിച്ച ഒരു ഫയലറില്‍ LUN നീക്കം ചെയ്യുമ്പോള്‍, അത് ഹോസ്റ്റിന് ബാധകമാകുന്നില്ല. ഇങ്ങനെയുള്ളപ്പോള്‍, dm-multipath ഉപയോഗിക്കുമ്പോള്‍ lvm കമാന്‍ഡുകള്‍ അനിശ്ചിതമായി തകരുന്നു, കാരണം LUN ഉപയോഗമില്ലാതെയാകുന്നു.

    ഇതില്‍ പ്റവറ്‍ത്തിക്കുന്നതിനായി, എല്ലാ ഡിവൈസുകളും ഉപയോഗമില്ലാത്ത LUN-നുള്ള /etc/lvm/.cache-ലുള്ള mpath ലിങ്ക് എന്‍ട്രികളും നീക്കം ചെയ്യുക.

    ഈ എന്‍ട്രികള്‍ എന്താണ് എന്നറിയുന്നതിനായി താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കുക:

    ls -l /dev/mpath | grep <stale LUN>

    ഉദാഹരണത്തിന്, <stale LUN> 3600d0230003414f30000203a7bc41a00 ആണെങ്കില്‍, താഴെ പറയുന്നതാകുന്നു ഫലം:

    lrwxrwxrwx 1 root root 7 Aug  2 10:33 /3600d0230003414f30000203a7bc41a00 -> ../dm-4
    lrwxrwxrwx 1 root root 7 Aug  2 10:33 /3600d0230003414f30000203a7bc41a00p1 -> ../dm-5
    

    ഇതിനര്‍ത്ഥം 3600d0230003414f30000203a7bc41a00 രണ്ട്mpath ലിങ്കുകളിലേക്ക് മാപ്പ് ചെയ്തിരിക്കുന്നു എന്നാണ്: dm-4 , dm-5.

    /etc/lvm/.cacheലുളള താഴെ പറയുന്ന വരികള്‍ നീക്കം ചെയ്യേണ്ടതാകുന്നു:

    /dev/dm-4 
    /dev/dm-5 
    /dev/mapper/3600d0230003414f30000203a7bc41a00
    /dev/mapper/3600d0230003414f30000203a7bc41a00p1
    /dev/mpath/3600d0230003414f30000203a7bc41a00
    /dev/mpath/3600d0230003414f30000203a7bc41a00p1
    
  • CD / DVD-ല്‍ നിന്നും ഒരു പൂറ്‍ണ്ണ വിറ്‍ച്ച്വലൈസ്ഡ് Windows™ ഉണ്ടാക്കുവാനുളള ശ്റമം, വീണ്ടും റീബൂട്ട് ചെയ്യുന്പോള്‍ ഗസ്റ്റ് ഇന്‍സ്റ്റോളിന്‍റെ രണ്ടാം ഘട്ടം തുടരുന്നതിന് അനുവദിക്കുന്നതല്ല.

    ഇതിന് വേണ്ടി, CD / DVD ഡിവൈസിനുളള ഒരു എന്‍ട്രി ശരിയായി ചിട്ടപ്പെടുത്തി, /etc/xen/<ഗസ്റ്റ് സിസ്റ്റമിന്‍റെ പേര്> -ല്‍ മാറ്റം വരുത്തുക.

    ഒരു നിസ്സാര ഫയലിലേക്കുളള ഇന്‍സ്റ്റലേഷന്‍ ഒരു വിറ്‍ച്ച്വല്‍ ഡിവൈസ് ഉപയോഗിക്കുന്നു എങ്കില്‍, /etc/xen/<ഗസ്റ്റ് സിസ്റ്റമിന്‍റെ പേര്> -ന്‍റെ disk വരി താഴെ കാണിച്ചിരിക്കുന്ന പോലെ ആകുന്നു:

    disk = [ 'file:/PATH-OF-SIMPLE-FILE,hda,w']
    

    ഒരു DVD-ROM ഡിവൈസില്‍ ഉളള /dev/dvd എന്ന് ഹോസ്റ്റ്, ഇന്‍സ്റ്റലേഷന്‍റെ രണ്ടാം ഘട്ടത്തില്‍ ലഭ്യമാകുന്നതിനായി, 'phy:/dev/dvd,hdc:cdrom,r' എന്ന ഒരു എന്‍ട്രിയില്‍ മാറ്റം വരുത്തി hdc ആയി ഉപയോഗിക്കുക. ഡിസ്ക് വരി ഇപ്പോള്‍ ഇങ്ങനെ ആയിരിക്കണം:

    disk = [ 'file:/opt/win2003-sp1-20061107,hda,w', 'phy:/dev/dvd,hdc:cdrom,r']
    

    ഉപയോഗിക്കേണ്ട ഡിവൈസ് പാഥ് നിങ്ങളുടെ ഹാറ്‍ഡ്‌വെയറ്‍ അനുസരിച്ചിരിക്കുന്നു.

  • കേറ്‍ണലിലേക്ക് sctp ഘടകം ചേറ്‍ത്തിട്ടില്ല എങ്കില്‍,netstat-നൊപ്പം -A inet അല്ലെങ്കില്‍-A inet6 ഉപാധി പ്റവറ്‍ത്തിക്കുന്നത് താഴെ പറയുന്ന സന്ദേശം കാണിച്ച് അസാധാരണമായി അവസാനിക്കുന്നു:

    netstat: ഈ സിസ്റ്റമില്‍ `AF INET (sctp)'-നുളള പിന്തുണ ലഭ്യമല്ല.        
    

    ഇത് ഒഴിവാക്കുന്നതിനായി sctp കേര്‍ണല്‍ മൊഡ്യൂള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

  • ഒരു പൂറ്‍ണ്ണ വിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റില്‍ Red Hat Enterprise Linux 3.9-യുടെ ഇന്‍സ്റ്റലേഷന്‍ വളരെ സമയം എടുക്കുന്ന ഒരു പ്റക്റിയ ആണ്. കൂടാതെ, ഇന്‍സ്റ്റലേഷന് ശേഷം ഗസ്റ്റ് ബൂട്ട് ചെയ്യുന്നത് hda: lost interrupt പിശകുകള്‍ക്ക് കാരണമാകുന്നു.

    ബൂട്ട് സമയത്തുളള ഈ പിഴവ് ഒഴിവാക്കുന്നതിനായി, ഗസ്റ്റിനെ SMP കേര്‍ണല്‍ ഉപയോഗിക്കുന്നതിനായി ക്രമികരിക്കുക.

  • ബൂട്ട് സമയത്ത് പ്റിന്ര് ചെയ്യുന്നതിന് മുമ്പായി സീരിയല്‍ പോറ്‍ട്ടുകള്‍ക്ക് നിലവിലുള്ള കേറ്‍ണലുകള്‍ ഡേറ്റാ ടെര്‍മിനല്‍ തയ്യാറ്‍ (DTR) എന്ന സിഗ്നലുകള്‍ നല്‍കുന്നില്ല. പക്ഷേ, ചില ഡിവൈസുകള്‍ക്ക് DTR സിഗ്നലുകള്‍ ആവശ്യമാണ്; അതിനാല്‍, അത്തരം ഡിവൈസുകളില്‍ കേറ്‍ണല്‍ ബൂട്ട് സന്ദേശങ്ങള്‍ സീരിയല്‍ കണ്‍സോളിലേക്ക് പ്റിന്റ് ചെയ്യുന്നതല്ല.

  • ഒരു ഹോസ്റ്റ് (dom0) സിസ്റ്റം Red Hat Enterprise Linux 5.1-ലേക്ക് പരിഷ്കരിക്കുന്നത് നിലവിലുള്ള Red Hat Enterprise Linux 4.5 SMP പാരാവിര്‍ച്ച്വലൈസ്ഡ് ഗസ്റ്റുകളെ അണ്‍ബൂട്ടബിള്‍ ആക്കുവാന്‍ സാധ്യതയുണ്ട്. ഹോസ്റ്റ് സിസ്റ്റമില്‍ 4GB-യില്‍ കൂടുതല്‍ RAM ഉണ്ടെങ്കില്‍ ഇത് സംഭവിക്കുവാന്‍ കൂടുതല്‍ സാധ്യതയാണ്.

    ഇതില്‍ പ്റവറ്‍ത്തിക്കുന്നതിനായി, ഓരോ Red Hat Enterprise Linux 4.5 ഗസ്റ്റും CPU മോഡില്‍ ബൂട്ട് ചെയ്ത് അവയുടെ കേറ്‍ണല്‍ ഏറ്റവും പുതിയ ലക്കത്തിലേക്ക് (Red Hat Enterprise Linux 4.5.z-നുള്ളത്) പരിഷ്കരിക്കുക.

  • ചില പ്ളാറ്റ്ഫോമുകളില്‍ (HP dc7700 പോലുള്ളവ) ഉപയോഗിക്കുന്ന AMD 8132, HP BroadCom HT100 എന്നിവ MMCONFIG ചട്ടങ്ങള്‍ക്കുള്ള പിന്തുണ നല്‍കുന്നില്ല. നിങ്ങളുടെ സിസ്റ്റം, ഇതില്‍ ഒരു ചിപ്പ്സെറ്റ് ഉപയോഗിക്കുന്നു എങ്കില്‍,നിങ്ങളുടെ PCI ക്റമികരണം PortIO CF8/CFC സംവിധാനം ഉപയോഗിക്കേണ്ടതാകുന്നു. ഇതിനായി, -pci nommconfig എന്ന കേറ്‍ണല്‍ പരാമീറ്ററ്‍ ഉപയോഗിച്ച് ഇന്‍സ്റ്റലേഷന്‍ സമയത്ത് സിസ്റ്റം ബൂട്ട് ചെയ്യുക, എന്നിട്ട് റീബൂട്ട് ചെയ്ത ശേഷം GRUB-ലേക്ക്pci=nommconf ചേറ്‍ക്കുക.

    AMD 8132 ചിപ്പ്സെറ്റ് മെസ്സേജ് സിഗ്നല്‍ഡ് ഇന്ററപ്റ്റുകള്‍ക്കുള്ള(MSI) പിന്തുണ നല്‍കുന്നില്ല. നിങ്ങളുടെ സിസ്റ്റം ഈ ചിപ്പ്സെറ്റ് ഉപയോഗിക്കുന്നു എങ്കില്‍,MSI പ്റവറ്‍ത്തന രഹിതമാക്കുക. ഇത് ചെയ്യുന്നതിനായി, ഇന്‍സ്റ്റലേഷന്‍ സമയത്ത് -pci nomsi എന്ന കേറ്‍ണല്‍ പരാമീറ്ററ്‍ ഉപയോഗിക്കുക, ശേഷം, റീബൂട്ട് ചെയ്ത ശേഷം GRUB-ലേക്ക് pci=nomsi ചേറ്‍ക്കുക.

    നിങ്ങളുടെ പ്ളാറ്റ്ഫോം കേറ്‍ണലില്‍ പ്റശ്നങ്ങളുണ്ടാക്കുന്നതാണ് എങ്കില്‍, സിസ്റ്റമില്‍pci കേറ്‍ണല്‍ പരാമീറ്ററുകളുടെ ആവശ്യമില്ല. താഴെ പറയുന്ന HP പ്ളാറ്റ്ഫോമുകള്‍ കേറ്‍ണലിന് പ്റശ്നങ്ങളുണ്ടാക്കുന്നവയാണ്:

    • DL585g2

    • dc7500

    • xw9300

    • xw9400

  • ഈ റിലീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന Virtual Machine Manager (virt-manager) പാരാവിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റ് ഇന്‍സ്റ്റോളറിനായി കൂടുതല്‍ ബൂട്ട് ആറ്‍ഗ്യുമെന്റുകള്‍ വ്യക്തമാക്കുന്നതിനായി ഉപയോക്താക്കളെ അനുവദിക്കുന്നില്ല. ചില പ്റത്യേക തരത്തിലുള്ള ഹാറ്‍ഡ്‌വെയറുകളില്‍ ഇത്തരം ആറ്‍ഗ്യുമെന്റുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ട സമയത്തും ഇത് ബാധകമാകുന്നു.

    virt-manager-ന്റെ അടുത്ത ലക്കത്തില്‍ ഈ പ്റശ്നം പരിഹരിക്കപ്പെടുന്നു. കമാന്‍ഡ് ലൈനില്‍ നിന്നും പാരാവിറ്‍ച്ച്വലൈസ്ഡ് ഗസ്റ്റുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി കേറ്‍ണല്‍ ആറ്‍ഗ്യുമെന്റുകള്‍ വ്യക്തമാക്കുന്നതിന്, virt-install ഉപയോഗിക്കുക.

  • സ്വതവേയുള്ള dm-multipath ക്റമികരണം ഉപയോഗിച്ച്, മുമ്പ് പരാജയപ്പെട്ട ഒരു പാഥ് വീണ്ടെത്തതിന് ശേഷം ഫെയില്‍ബാക്ക് പൂറ്‍ത്തിയാക്കുന്നതിന് Netapp അധികം സമയം എടുക്കുന്നതാണ്. ഇത് പരിഹരിക്കുന്നതിനായി multipath.conf ഫയലിലെ ഡിവൈസുകളുടെ ഭാഗത്ത്, താഴെ കാണിച്ചിരിക്കുന്ന Netapp ഡിവൈസ് ക്റമികരണം ചേറ്‍ക്കുക:

    devices {
            device {
                    vendor                  "NETAPP"
                    product                 "LUN"
                    getuid_callout          "/sbin/scsi_id -g -u -s /block/%n"
                    prio_callout            "/sbin/mpath_prio_netapp /dev/%n"
                    features                "1 queue_if_no_path"
                    hardware_handler        "0"
                    path_grouping_policy    group_by_prio
                    failback                immediate
                    rr_weight               uniform
                    rr_min_io               128
                    path_checker            directio
            }
    

( amd64 )



[1] Open Publication License, v1.0-ല്‍ പറഞ്ഞിട്ടുളള നിബന്ധനകള്‍ അനുസരിച്ചാണ് ഇത് വിതരണം ചെയ്യേണ്ടത്. http://www.opencontent.org/openpub/ എന്നതില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.